പാലാവയൽ: ദീപിക ഫ്രണ്ട്സ് ക്ലബിന്റെയും ക്രെഡിറ്റ് യൂണിയൻ പാലാവയലിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലാവയൽ മേഖലയിൽ നടപ്പിലാക്കുന്ന സമഗ്രകാൻസർ പദ്ധതിയുടെ ഒന്നാംഘട്ടമായി കാൻസർ ബോധവത്കരണ സെമിനാർ നടത്തി. പാലാവയൽ സെന്റ് ജോണ്‍സ് പാരിഷ്ഹാളിൽ നടന്ന സെമിനാർ ദീപിക കണ്ണൂർ റസിഡന്റ് മാനേജർ ഫാ.സെബാൻ ഇടയാടിയിൽ ഉദ്ഘാടനം ചെയ്തു. പാലാവയൽ പള്ളി വികാരി ഫാ. തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ.ജോസഫ് കൊളുത്താപ്പള്ളി, ക്രെഡിറ്റ് യൂണിയൻ പ്രസിഡന്റ് ജോസ് മാളിയേക്കൽ, അതിരൂപതാ ട്രഷറർ ജോജി തെരുവംകുന്നേൽ എന്നിവർ പ്രസംഗിച്ചു.ദീപിക ഫ്രണ്ട്സ്് ക്ലബ് പാലാവയൽ യൂണിറ്റ് പ്രസിഡന്റ് മാത്യു താമരശേരിയിൽ സ്വാഗതവും സെക്രട്ടറി ഓമന പുതുപ്പള്ളിൽ നന്ദിയും പറഞ്ഞു. സന്തോഷ് അറയ്ക്കൽ പാലക്കാട് ക്ലാസ് നയിച്ചു. സെമിനാറിൽ മൂന്നൂറിലധികം ആളുകൾ പങ്കെടുത്തു.