കള്ളാർ: പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നിർവഹണ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അനുമോദിച്ചു. പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയതിന്റെ ഭാഗമായി പഞ്ചായത്ത് ഹാളിൽ നടന്ന അനുമോദന യോഗം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ. നാരായണൻ, സെക്രട്ടറി എസ്. മുജീബ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഗീത, എം.എം.സൈമണ്‍, പെണ്ണമ്മ ജയിംസ്, പഞ്ചായത്തംഗം സെന്റിമോൻ മാത്യു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജയനാരായണൻ, ഡോ.മുരളീധരൻ, വി.കുഞ്ഞിക്കണ്ണൻ, രത്നാകരൻ നന്പ്യാർ, ഫിലിപ്പ് ഓണശേരി, ബാലകൃഷ്ണൻ അടുക്കം, സി.എം.കുഞ്ഞബ്ദുള്ള, എം.ജി.വേണുഗോപാലൻ, രവീന്ദ്രൻ കൊട്ടോടി, സി.ജെ. ആന്റണി എന്നിവർ പ്രസംഗിച്ചു. 2016-17 വർഷത്തിൽ വാർഷിക പദ്ധതി വിഹിതത്തിൽ 98.51 ശതമാനം തുകയും ചെലവഴിച്ചാണു കള്ളാർ പഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയത്. സംസ്ഥാന തലത്തിൽ പത്താം സ്ഥാനവും പഞ്ചായത്തിനാണ്. ജില്ലയിൽ മറ്റു പഞ്ചായത്തുകളെ പിന്തള്ളി മലയോര മേഖലയുടെ യശസ് ഉയർത്താൻ കള്ളാർ പഞ്ചായത്തിനു സാധിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജൻ പറഞ്ഞു.