കമൽ സംവിധാനം ചെയ്യുന്ന പ്രണയമീനുകളുടെ കടൽ റിലീസിന് ഒരുങ്ങി. ലക്ഷദ്വീപ് പശ്ചാത്തലമാക്കിയൊരുക്കുന്ന സിനിമയിൽ വിനായകനാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണ്‍പോളും കമലും ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്.
നവാഗതനായ ഗബ്രി ജോസ്, റിധി കുമാർ, പത്മാവതി റാവു, ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, സുധീഷ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി വട്ടക്കുഴിയാണ് സിനിമ നിർമിക്കുന്നത്.
വിസ്മയിപ്പിക്കാൻ പ്രണയമീനുകളുടെ കടൽ
01:40 PM Oct 04, 2019 | Deepika.com