കേച്ചേരി: പട്ടിക്കര പറപ്പൂർ തടത്തിൽ ജുമാ മസ്ജിദ് കബറിസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദുണ്ണി മസ്താന്റെ 30-ാം ആണ് നേർച്ച ഭക്തനിർഭരമായ ചടങ്ങുകളോടെ ഒന്പതിന് നടക്കും.
ഞായറാഴ്ച രാവിലെ സുബഹി നമസ്കാരത്തിനുശേഷം നേർച്ചയോടനുബന്ധിച്ചുള്ള ചടങ്ങുകൾ ആരംഭിക്കും. ഖുർ-ആൻ പാരായണം, മൗലീദ് പാരായണം, ദിക്ർ ഹൽഖ, കൂട്ടപ്രാർഥന എന്നിവയും ഉണ്ടായിരിക്കും.
പള്ളിയിൽ നടക്കുന്ന ചടങ്ങുകൾക്ക് ഖത്തീബ് മൂസ അഹ്സനി പൊടിയാട് നേതൃത്വം നൽകും.
11 മുതൽ പറപ്പൂർതടത്തിൽ നുസ്റത്തുൽ ഇസ്ലാം മദ്രസാങ്കണത്തിൽ അന്നദാനം നടക്കുമെന്ന് നേർച്ച കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.