+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദീപിക ഫ്രണ്ട്സ് ക്ലബ് വിമൻസ് വിംഗ് പരിയാരം യൂണിറ്റ് രൂപീകരിച്ചു

പരിയാരം: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബിന്‍റെ ഇരിങ്ങാലക്കുട രൂപത യിലെ പ്രഥമ വിമൻസ് വിംഗ് പരിയാരം സെ​ന്‍റ് ജോർജ് ഇ​ട​വ​ക​യി​ൽ രൂ​പീ​ക​രി​ച്ചു. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ദി​ന​പ്പ​ത്ര​മാ​യ ദീ​പി​ക​യെ ഇ​ഷ്ട​പ്പെ
ദീപിക ഫ്രണ്ട്സ് ക്ലബ് വിമൻസ് വിംഗ് പരിയാരം യൂണിറ്റ് രൂപീകരിച്ചു
പരിയാരം: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബിന്‍റെ ഇരിങ്ങാലക്കുട രൂപത യിലെ പ്രഥമ വിമൻസ് വിംഗ് പരിയാരം സെ​ന്‍റ് ജോർജ് ഇ​ട​വ​ക​യി​ൽ രൂ​പീ​ക​രി​ച്ചു. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ദി​ന​പ്പ​ത്ര​മാ​യ ദീ​പി​ക​യെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടേ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​വ​രു​ടേ​യും കൂ​ട്ടാ​യ്മ​യാ​ണു ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്.
സ​ത്യ​സ​ന്ധ​മാ​യ വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും പൊ​തു​പ്ര​ശ്ന​ങ്ങ​ൾ സ​മൂ​ഹ​മ​ധ്യേ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ദീ​പി​ക ദി​ന​പ്പ​ത്ര​ത്തി​ന്‍റെ വാ​ർ​ഷി​ക വ​രി​ക്കാ​രാ​ക്കി ഇ​ട​വ​ക​യി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളെ​യും മാ​റ്റാ​നു​ള്ള തീ​വ്ര​പ​രി​പാ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. വി​കാ​രി ഫാ. വർഗീസ് ചാലിശേരി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് രൂപത കോ-ഓർഡിനേറ്റർ ഫാ. വിൽ സൻ എലുവത്തിങ്കൽ കൂനൻ വി​ശ​ദീ​ക​രി​ച്ചു. രൂപത പ്രമോട്ടർ വിൽസൻ മേച്ചേരി സംസാരിച്ചു.
ക്ല​ബി​ന്‍റെ ഭാ​ര​വാ​ഹി​ക​ളാ​യി വി​കാ​രി ഫാ. വർഗീസ് ചാലി ശേരി - ഡ​യ​റ​ക്ട​ർ, അൽഫോ
ൻസ ജോണി - പ്ര​സി​ഡ​ന്‍റ്, ടെസി വർഗീസ്- വൈ​സ് പ്ര​സി​ഡ​ന്‍റ്, ഫിലോമിന ലോനപ്പൻ - സെ​ക്ര​ട്ട​റി, ‍റൂബി തോമസ്- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഷേർളി ഡേ വീസ് - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.