തൃശൂർ: ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് ജുഡീഷൽ അന്വേഷണം നടത്താനും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന ജനാധിപത്യവിരുദ്ധ നടപടികളും ശന്പളപരിഷ്കരണ കുടിശികയുടെ പലിശനിരക്ക് വെട്ടിക്കുറയ്ക്കുന്ന തൊഴിലാളിവിരുദ്ധ നിലപാടുകളും തിരുത്തുവാനും തയാറാകണമെന്ന് എൻജിഒ അസോസിയേഷൻ ജനറൽ സെക്രട്ടറി എൻ.കെ. ബെന്നി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് സെറ്റോ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ കെ.പി. ജോസ് അധ്യക്ഷനായി. സി.ഐ. സുരേന്ദ്രൻ, ഡോ. മഹേഷ് ബാബു, സി.എസ്. അബ്ദുൾ ഹഖ്, വി.എം. ഷൈൻ, സന്തോഷ് തോമസ്, എൽ. മജൂഷ്, സി. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.