തൃശൂർ: ക്രൈസ്റ്റ് വിഷൻ സൊസൈറ്റിയുടെ നാലാമത് വാർഷികവും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും എട്ടിന് നടക്കും. സെന്റ് തോമസ് കോളജ് വാഴപ്പള്ളി ഹാളിൽ നടക്കുന്ന ചടങ്ങിൽ സിവിഎസ് പ്രസിഡന്റ് ഫാ. റൂണോ വർഗീസ് അധ്യക്ഷത വഹിക്കും. ബിഷപ് എമരിറ്റസ് മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ ഉദ്ഘാടനം ചെയ്യും. ന്യൂ ഇന്ത്യ ടൈംസ് ചീഫ് എഡിറ്റർ ഡോ. തോളൂർ ശശിധരൻ മുഖ്യപ്രഭാഷണം നടത്തും.