+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദൈ​വ​വി​ശ്വാ​സം ജീ​വി​ത​ത്തെ എ​ളി​മ​പ്പെടു​ത്തു​ം: ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മനാ​ൽ

ആ​ന്പ​ല്ലൂ​ർ: ഭ​ക്തി​സാ​ന്ദ്ര​മാ​യ ആ​രാ​ധ​ന​ഗീ​ത​ങ്ങ​ളു​ടെ​യും ചി​ന്തോ​ദ്ദീ​പ​ക​മാ​യ ദൈ​വ​വ​ച​ന​ങ്ങ​ളു​ടെ​യും നി​റ​വി​ൽ അ​രല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് ആ​ന്പ​ല്ലൂ​ർ കൃ​പാ​ഭി​ഷേ​കം ബൈ​ബി​ൾ കൺവ​ൻ​ഷ​നി​ൽ
ദൈ​വ​വി​ശ്വാ​സം ജീ​വി​ത​ത്തെ എ​ളി​മ​പ്പെടു​ത്തു​ം: ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മനാ​ൽ
ആ​ന്പ​ല്ലൂ​ർ: ഭ​ക്തി​സാ​ന്ദ്ര​മാ​യ ആ​രാ​ധ​ന​ഗീ​ത​ങ്ങ​ളു​ടെ​യും ചി​ന്തോ​ദ്ദീ​പ​ക​മാ​യ ദൈ​വ​വ​ച​ന​ങ്ങ​ളു​ടെ​യും നി​റ​വി​ൽ അ​രല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് ആ​ന്പ​ല്ലൂ​ർ കൃ​പാ​ഭി​ഷേ​കം ബൈ​ബി​ൾ കൺവ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത​ത്.
ക​ണ്‍​വൻ​ഷ​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞ് 2.30 മു​ത​ൽ 3.30 വ​രെ യു​വ​ജ​ന​ങ്ങ​ൾ​ക്കും വി​ദ്യാർ​ഥിക​ൾ​ക്കും വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥനാ​ശു​ശ്രൂ​ഷ​യു​ണ്ടാ​യി​രു​ന്നു. നാലിനു അ​ണ​ക്ക​ര മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മനാ​ലി​ന്‍റെ മു​ഖ്യ​കാ​ർ​മിക​ത്വ​ത്തി​ൽ സ​മൂ​ഹ​ബ​ലി​യോ​ടെ കൺവ​ൻ​ഷ​ൻ ആ​രം​ഭി​ച്ചു.
വിശുദ്ധ കു​ർ​ബാന​യെ തു​ട​ർ​ന്ന് ഡൊ​മി​നി​ക് വാ​ള​ന്മനാല​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ദൈ​വ​വ​ച​ന​ശു​ശ്രൂ​ഷ ന​ട​ന്നു. ദൈ​വ​ത്തോ​ടു​ള്ള മ​നു​ഷ്യ​ന്‍റെ പ്രാ​ർ​ഥന​യ്ക്കു മ​നു​ഷ്യോ​ത്​പ്പ​ത്തി​യോ​ളം പ​ഴ​ക്ക​മു​ണ്ട്. ഞാ​നെ​ന്ന ഭാ​വ​ത്തി​ൽനി​ന്ന് സ്വ​യം ശൂ​ന്യ​മാ​ക്കി പ്രാ​ർ​ഥിക്കു​ന്ന​വ​നാ​യി​രി​ക്ക​ണം ഒ​രു ക്രി​സ്തീ​യ​വി​ശ്വാ​സി എ​ന്ന് അ​ച്ച​ൻ ഓ​ർ​മപ്പെ​ടു​ത്തി.
ക​ണ്‍​വൻഷ​ന്‍റെ മൂ​ന്നാം​ദി​വ​സ​മാ​യ നാ​ളെ ഉ​ച്ച​തി​രി​ഞ്ഞ് 2.30 മു​ത​ൽ 3.30 വ​രെ രോ​ഗി​ക​ൾ, വി​ധ​വ​ക​ൾ, പ്രാ​യ​മാ​യ​വ​ർ എ​ന്നി​വ​ർ​ക്കു വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥനാ​ശു​ശ്രൂ​ഷ​യു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.
ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ വിശുദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് ക​ണ്‍​വൻ​ഷ​ൻ ആ​രം​ഭി​ക്കും. ക​ണ്‍​വൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ പ​ക​ൽ​സ​മ​യ​ത്ത് കു​ന്പ​സാ​ര​ത്തി​നും കൗ​ണ്‍​സി​ലിം​ഗി​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​ം.