മലപ്പുറം: ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സ്ക്വാഡുകൾ ഇതുവരെ 2,00,88080 രൂപയും 139 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 1.245 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഫിനാൻസ് ഓഫീസർ എൻ. സന്തോഷ്കുമാർ കണ്‍വീനറും ജില്ലാ ട്രഷറി ഓഫീസർ പി.ഐ ഇന്ദിര, ഡിആർഡിഎ പ്രോജക്ട് ഡയറക്ടർ പി.സി. ബാലഗോപാൽ എന്നിവർ അംഗങ്ങളുമായ ജില്ലാതല അപ്പലറ്റ് കമ്മിറ്റി മതിയായ രേഖകൾ ഹാജരാക്കിയ നാല് കേസുകളിൽ 19,64,080 രൂപ തിരികെ നൽകുന്നതിന് തീരുമാനമെടുത്തു.