+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​ല​ന്പൂ​രി​ല്‌ എ​ക്സ്റേ മെ​ഷീ​ൻ എ​ത്തി

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പു​തി​യ ഡി​ജി​റ്റ​ൽ എ​ക്സ്റേ മെ​ഷീ​ൻ എ​ത്തി. മെ​ഷീ​ൻ ര​ണ്ടു ദി​വ​സ​ത്തി​ന​കം സ്ഥാ​പി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നാ​കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​
നി​ല​ന്പൂ​രി​ല്‌  എ​ക്സ്റേ മെ​ഷീ​ൻ  എ​ത്തി
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പു​തി​യ ഡി​ജി​റ്റ​ൽ എ​ക്സ്റേ മെ​ഷീ​ൻ എ​ത്തി. മെ​ഷീ​ൻ ര​ണ്ടു ദി​വ​സ​ത്തി​ന​കം സ്ഥാ​പി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നാ​കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. മെ​ഷീ​ന്‍റെ മെ​ക്കാ​നി​ക്ക​ൽ പ്ര​വൃ​ത്തി​ക​ൾ ചൊ​വ്വാ​ഴ്ച തു​ട​ങ്ങി. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന 300 മി​ല്ലി ആം​പി​യ​ർ (എം.​എ) മെ​ഷീ​ൻ ത​ക​രാ​റാ​യ​തി​നെ തു​ട​ർ​ന്നു 60 എം​പി​യു​ടെ മെ​ഷീ​നാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​തി​നെ തു​ട​ർ​ന്നു നി​ര​വ​ധി രോ​ഗി​ക​ൾ​ക്ക് എ​ക്സ്-​റേ മെ​ഷീ​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ച്ചി​രു​ന്നി​ല്ല. പു​തി​യ മെ​ഷീ​ൻ സ്ഥാ​പി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തോ​ടെ കൂ​ടു​ത​ൽ പേ​ർ​ക്ക് കൃ​ത്യ​മാ​യ സേ​വ​നം ല​ഭ്യ​മാ​കും.
25 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള​താ​യി​രു​ന്നു പ​ഴ​യ മെ​ഷീ​ൻ. ഇ​തി​ന്‍റെ ഹൈ​ടെ​ൻ​ഷ​ൻ ട്രാ​ൻ​സ്ഫോ​ർ​മ​ർ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്നു ന​ന്നാ​ക്കാ​ൻ കൂ​ടു​ത​ൽ ചെ​ല​വു വ​രു​മെ​ന്ന​തി​നാ​ൽ ലേ​ലം ചെ​യ്യാ​നു​ള്ള ഉ​ത്ത​ര​വ് വ​ന്നി​ട്ടു​ണ്ട്. എ​ട്ട​ര ല​ക്ഷം രൂ​പ ചെ​ല​വ് വ​രു​ന്ന മെ​ഷീ​ൻ കെഎം​എ​സ്‌‌സി​എ​ൽ മു​ഖേ​ന​യാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്.
ന​ട്ടെ​ല്ല്, ത​ല എ​ന്നി​വൂ​യു​ടെ എ​ക്സ്റേ കൂ​ടു​ത​ൽ കൃ​ത്യ​ത​യോ​ടെ എ​ടു​ക്കാ​ൻ പു​തി​യ മെ​ഷീ​നി​ൽ ക​ഴി​യും. മെ​ഷീ​ൻ സ്ഥാ​പി​ക്കാ​നു​ള്ള ലൈ​സ​ൻ​സ് ആ​റ്റ​മി​ക് എ​ന​ർ​ജി റ​ഗു​ലേ​റ്റ​റി ബോ​ർ​ഡി​ൽ നി​ന്ന് ല​ഭ്യ​മാ​യി​ട്ടു​ണ്ട്. ഇ​ല​ക്ട്രി​ക്ക​ൽ ജോ​ലി​ക​ൾ തീ​രു​ന്ന​തോ​ടെ പു​തി​യ മെ​ഷീ​ൻ പ്ര​വ​ർ​ത്ത​ന​ത്തി​നു സ​ജ്ജ​മാ​കും.
More in Malappuram :