പെരിന്തൽമണ്ണ : റിച്ച് ലോക ഓട്ടിസം ബോധവത്കരണ ദിനാചരണം നടത്തി. അന്താരാഷ്ട്ര തലത്തിൽ ഓട്ടിസം ദിനത്തിൽ സംഘടിപ്പിക്കാറുള്ള ലൈറ്റ് ഇറ്റ് അപ്പ് ബ്ലൂ കാന്പയിൻ ജില്ലയിൽ ആദ്യമായി റിച്ചിൽ ഉദ്ഘാടനം ചെയ്തു.
റിച്ചിന്റെ സ്ഥാപനവും അങ്ങാടിപ്പുറം മേൽപ്പാലവും റിച്ചിന്റെ പരിസരങ്ങളും അങ്ങാടിപ്പുറം വ്യാപാര സ്ഥാപനങ്ങളും ഓട്ടിസത്തിന്റെ ഒൗദ്യോഗിക നിറമായ നീലയിൽ മുങ്ങിയപ്പോൾ ഓട്ടിസം ബാധിച്ച കുട്ടികളോടും അവരുടെ കുടുംബത്തോടും ഒരു നാട് മുഴുവൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന കാഴ്ചയായി മാറി. ദിനാചരണത്തോടനുബന്ധിച്ച് ഓട്ടിസത്തിന്റെ ജനിതകവശങ്ങൾ വിഷയത്തിൽ കൊച്ചി എയിംസിലെ ഹ്യൂമൻ സൈറ്റോജനറ്റിക്സ് വിഭാഗം ഗവേഷക ശാസ്ത്രജ്ഞ ഡോ. സറീന ഹംസ സെമിനാർ നയിച്ചു. നവജാത ശിശുവിദഗ്ധ ഡോ.വിദ്യ രാംദാസ് മോഡറേറ്ററായിരുന്നു.
അങ്ങാടിപ്പുറം പഞ്ചായത്ത് മെംബറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ യു.രവി ഉദ്ഘാടനം ചെയ്തു. റിച്ച് ജോയിന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹസീന സാദിഖ് അധ്യക്ഷത വഹിച്ചു. സീനത്ത് ഹംസ (റിച്ച് ഡയറക്ടർ) ഡോ.രാംദാസ്, ഡോ.വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.