പുൽപ്പള്ളി: ജില്ലയിൽ കർഷകർ ഉത്പാദിപ്പിക്കുന്ന ജൈവവളങ്ങൾ കൃഷി ഭവനിലൂടെ വിതരണം ചെയ്യണമെന്ന് ഓർഗാനിക് മാന്വർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലയിൽ ഉത്പാദിപ്പിക്കുന്ന വളങ്ങൾ വിതരണം ചെയ്യാതെ അന്യജില്ലകളിൽ നിന്നുള്ള വൻകിട കന്പനികളുടെ വളങ്ങളാണ് വിതരണം ചെയ്യുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ഇതിനെതിരേ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ യോഗം തീരുമാനിച്ചു. കുരുമുളക് സമിതി മുഖേന വിതരണം ചെയ്യുന്ന ജൈവ വളങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം. ജില്ലാ പ്രസിഡന്റ് പി.ജെ. മൈക്കിൾ അധ്യക്ഷത വഹിച്ചു. ബെനഡിക്ട് തോമസ്, കുര്യാക്കോസ്, പി.വി. ജോസഫ്, സാബു സെബാസ്റ്റ്യൻ, ജോബി ക്ലമന്റ്, ഷാജി ജോസഫ്, ജോണ്സണ് പാപ്പുറത്ത് എന്നിവർ പ്രസംഗിച്ചു.