പുൽപ്പള്ളി: കുടിവെള്ളം തേടിയെത്തിയ കാട്ടുപോത്ത് പാന്പ്ര എസ്റ്റേറ്റിലെ ചതുപ്പിൽ കുടുങ്ങി. ഇന്നലെ രാവിലെയാണ് കാട്ടുപോത്തിനെ ചതുപ്പിൽ കണ്ടെത്തിയത്.
എസ്റ്റേറ്റിലെ മത്സ്യക്കുളത്തോട് ചേർന്ന ചതുപ്പിൽ കുടിങ്ങിയ കാട്ടുപോത്തിനെ വനം വകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷപ്പെടുത്തി. ട്രാക്ടറിൽ വടം കെട്ടിയാണ് കാട്ടുപോത്തിനെ രക്ഷപ്പെടുത്തിയത്.
കാട്ടുപോത്തിന്റെ രണ്ട് കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പ്രാഥമിക ചികിത്സ നൽകിയ ശേഷം കാട്ടുപോത്തിനെ വനത്തിലേക്ക് വിട്ടയച്ചു.