ദു​ൽ​ഖ​ർ നി​ർ​മി​ക്കു​ന്ന ആ​ദ്യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു

11:06 AM Oct 04, 2019 | Deepika.com

ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നി​ർ​മാ​ണ​ക്ക​മ്പ​നി വേ​ഫ​റ​ർ ഫി​ലിം​സ് നി​ർ​മി​ക്കു​ന്ന ആ​ദ്യ സി​നി​മ​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ച്ചു. ഷം​സു സൈ​ബ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യ്ക്ക് "മ​ണി​യ​റ​യി​ലെ അ​ശോ​ക​ൻ' എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ പോ​സ്റ്റ​റും താ​രം പ​ങ്കു​വ​ച്ചു.

ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ സി​നി​മ​യി​ലെ അ​ഞ്ച് പു​തി​യ ടെ​ക്നീ​ഷ്യന്മാ​രെ പ​രി​ച​യ​പ്പെ​ടു​ത്തി. സം​വി​ധാ​യ​ക​ൻ ഷം​സു, ഛായാ​ഗ്രാ​ഹ​ക​ൻ സ​ജ​ദ് ക​ക്കു, തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യ വി​നീ​ത് കൃ​ഷ്ണ​ൻ, മ​ഗേ​ഷ് ബോ​ജി, സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രീ​ഹ​രി കെ. ​നാ​യ​ർ, സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ ഷു​ഹൈ​ബ് എ​ന്നി​വ​രാ​ണ് അ​വ​ർ.

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടി​യാ​ണ് സി​നി​മ​യ്ക്ക് പേ​ര് നി​ർ​ദ്ദേ​ശി​ച്ച​ത്. മ​ണി​യ​റ​യി​ലെ അ​ശോ​ക​ൻ ഉ​ൾ​പ്പ​ടെ മൂ​ന്ന് സി​നി​മ​ക​ളാ​ണ് വേ​ഫ​റ​ർ ഫി​ലിം​സ് നി​ർ​മി​ക്കു​ന്ന​ത്. ദു​ൽ​ഖ​ർ നാ​യ​ക​നാ​കു​ന്ന കു​റു​പ്പ്, സു​രേ​ഷ് ഗോ​പി, ശോ​ഭ​ന എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​നൂ​പ് സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ എ​ന്നി​വ​യാ​ണ​ത്.