മൂന്നാർ: റിസോർട്ട് മാഫിയയെ സഹായിക്കുന്നതും കൈയേറ്റത്തിന് നേതൃത്വം നൽകുന്നതും മാർക്സിസ്റ്റ് പാർട്ടിയുടെ നേതാക്കളാണെന്ന് കെപിസിസസി പ്രസിഡന്റ് എം.എം. ഹസൻ. ജില്ലയിൽ വൻകിട കൈയറ്റങ്ങൾ കൂടുതൽ മൂന്നാറിൽ റിസോർട്ട്് മാഫിയകളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. മൂന്നാറിലെ മാലിന്യ പ്രശനങ്ങൾ പരിഹരിക്കണം. പാരിസ്ഥിതിക്ക് ഇണങ്ങുന്ന തരത്തിലാവണം നിർമാണ പ്രവർത്തനങ്ങൾ. അനധികൃത കൈയറ്റങ്ങളും അനധികൃത നിർമാണങ്ങളും ഒഴിപ്പിക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു. യുഡിഎഫിന്റെ നേതൃത്വത്തിൽ മൂന്നാറിൽ നടന്ന സത്യഗ്രഹ സമരം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൂന്നാറിനെ സംരക്ഷിക്കുക, കൈയേറ്റക്കാരെയും കുടിയേറ്റക്കാരെയും തിരിച്ചറിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. യുഡിഎഫ് ജില്ലാ ചെയർമാൻ എസ്. അശോകൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, കെപിസിസി വൈസ്പ്രസിഡെന്റ് എ.കെ. മണി, യൂത്തുകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.