ജയസൂര്യയുടെ നായികയായി നിമിഷ സജയൻ എത്തുന്നു. വെള്ളം എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രജേഷ് സെൻ ആണ് സംവിധാനം ചെയ്യുന്നത്. നവംബർ ഒന്നിന് തളിപ്പറമ്പിൽ ചിത്രീകരണം ആരംഭിക്കും.
ചിത്രത്തിൽ സിദ്ദിഖ്, അജുവർഗീസ്, നിർമൽ പാലാഴി തുടങ്ങിയവർ പ്രധാനപ്പെട്ട വേഷങ്ങൾ കൈകാര്യം ചെയ്യും. ചിത്രം ഫെബ്രുവരിയിൽ തീയറ്ററിലെത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.
ജയസൂര്യയുടെ നായികയായി നിമിഷ സജയൻ
09:56 AM Oct 04, 2019 | Deepika.com