കോട്ടോപ്പാടം: ഭീമനാട് കളരിക്കൽ കൃഷ്ണനിവാസിൽ പങ്കുണ്ണിനായർ (73) വിവാഹ സൽക്കാര ചടങ്ങിനിടെ കുഴഞ്ഞുവീണുമരിച്ചു. റിട്ടയേർഡ് എയർഫോഴ്സ് ജീവനക്കാരനായിരുന്നു. അലനല്ലൂരിൽ വിവാഹ സർക്കാര ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലക്കാട് വൈദ്യുത ശ്മശാനത്തിൽ സംസ്കാരം നടത്തി. ഭാര്യ: തങ്കമണി. മകൾ: ഹേമ. മരുമകൻ: ഗോപിനാഥൻ (ബാംഗളൂർ).