കാഞ്ഞങ്ങാട്: ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവതിയുടെ മാല തട്ടിപ്പറിച്ചതായി പരാതി. പുതുക്കൈ കന്പിക്കാനം മോഹനന്റെ ഭാര്യ കെ.ചിത്ര(36)യുടെ കഴുത്തിൽ നിന്നും അഞ്ചു പവൻ സ്വർണമാല ബൈക്കിലെത്തിയ സംഘം പറിച്ചെടുക്കുകയായിരുന്നുവത്രെ. പടന്നക്കാട് മേൽപ്പാലത്തിനടുത്തുവച്ചായിരുന്നു സംഭവം. ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകി. അന്പലത്തറയിൽ വയോധികയുടെ കഴുത്തിൽ നിന്നും ബൈക്കിലെത്തിയ രണ്ടുപേർ ഒന്നരപവൻ മാല പറിച്ചെടുത്ത് രക്ഷപ്പെട്ടു. പുല്ലൂരിലെ സരോജിനി(76)യാണ് കവർച്ചക്കിരയായത്. ഇന്നലെ രാവിലെ 8.30 ഓടെ റോഡരികിലൂടെ നടന്നുപോകുന്പോഴാണത്രെ മാല പറിച്ചെടുത്തത് അന്പലത്തറ പോലീസ് കേസെടുത്തു.