ചാലക്കുടി: ഇരിങ്ങാലക്കുട രൂപത സിഎൽസിയുടെ നേതൃത്വത്തിൽ ലോക സിഎൽസി ദിനാചരണവും നോന്പുകാല കനകമല പദയാത്രയും നടത്തി. മേട്ടിപ്പാടം സെന്റ് ജോസഫ് പള്ളിയിൽ നടന്ന ലോക സിഎൽസി ദിനാചരണം ഇരിങ്ങാലക്കു രൂപത വികാരി ജനറാൾ മോണ്‍. ആന്റോ തച്ചിൽ ഉദ്ഘാടനം ചെയ്തു. രൂപതാ സിഎൽസി പ്രസിഡന്റ് ബെസ്റ്റിൻ പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. മേട്ടിപ്പാടം ഇടവക വികാരി ഫാ. റോയ് പാനികുളങ്ങര അനുഗ്രഹ പ്രഭാഷണം നടത്തി. അസി. ഡയറക്ടർ ഫാ. ലിന്റോ പനംകുളം, മുൻ സിഎൽസി പ്രസിഡന്റ് അഡ്വ. ജോസഫ് അറങ്ങാശേരി, രൂപത സിഎൽസി ആനിമേറ്റർ സിസ്റ്റർ മരിയ ജെസി, റോഷ്ന ബാബു എന്നിവർ പ്രസംഗിച്ചു. രൂപത സിഎൽസി പ്രമോട്ടർ ഫാ. ജോമോൻ കൂനൻ സ്വാഗതവും ബിബിൻ പോൾ നന്ദിയും പറഞ്ഞു.