മണിരത്നം ചിത്രത്തിൽ നിന്നും അ​നു​ഷ്ക പി​ന്മാ​റി?

09:29 AM Oct 04, 2019 | Deepika.com

പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ എന്ന മ​ണി​ര​ത്നം ചി​ത്ര​ത്തെ കു​റി​ച്ച് വാ​ർ​ത്ത​ക​ൾ നി​ര​ന്ത​രം വ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ്ര​മു​ഖ​ർ അ​ണി​നി​ര​ക്കു​ന്ന ചി​ത്ര​ത്തി​ൽ നി​ന്നും ഒ​രു പ്ര​മു​ഖ പി​ന്മാ​റി​യ വി​വ​ര​മാ​ണ് ഒ​ടു​വി​ലാ​യി പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. അ​നു​ഷ്ക ഷെ​ട്ടി​യാ​ണ് ചി​ത്ര​ത്തി​ൽ നി​ന്നു പി​ന്മാ​റി​യ​ത്.

പ്ര​തി​ഫ​ല​ത്തെ കു​റി​ച്ചു​ള്ള ത​ർ​ക്ക​മാ​ണ് പി​ന്മാ​റ്റ കാ​ര​ണ​മെ​ന്നും ടീം ​അം​ഗ​ങ്ങ​ളി​ലു​ള്ള വി​ശ്വാ​സ​ക്കു​റ​വാ​ണ് പി​ന്മാ​റ്റ കാ​ര​ണ​മെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. വൻതാരനിര അണിനിരക്കുന്ന ചിത്രത്തിൽ വി​ക്ര​മാ​ണ് കേ​ന്ദ്ര നാ​യ​ക വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്.

ഐ​ശ്വ​ര്യ റാ​യ്, അ​മി​താ​ഭ് ബ​ച്ച​ന്‍, ജ​യം ര​വി, കാ​ര്‍​ത്തി, ന​യ​ന്‍​താ​ര, കീ​ര്‍​ത്തി സു​രേ​ഷ്, ജ​യ​റാം, അ​മ​ല പോ​ള്‍, മോ​ഹ​ന്‍ ബാ​ബു, ഐ​ശ്വ​ര്യ ല​ക്ഷ്മി തു​ട​ങ്ങി​യ​വ​രാണ് ചി​ത്ര​ത്തി​ലെ പ്രധാന താരങ്ങൾ.