സിനിമ തിരക്കുകൾ ഏറെയുണ്ടെങ്കിലും കുടുംബത്തിനൊപ്പം ചിലവഴിക്കുവാൻ ആവശ്യമായ സമയം കണ്ടെത്തുന്ന താരമാണ് രജനികാന്ത്. ഇപ്പോഴിത തന്റെ പുതിയ ചിത്രം ദർബാറിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് ഭാര്യയ്ക്കൊപ്പമുള്ള രജനിയുടെ ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്.
പോലീസ് വേഷത്തിൽ കസേരയിൽ ഇരിക്കുന്ന രജനിയുടെ പിന്നിൽ ഭാര്യ ലത നിൽക്കുന്നതാണ് ചിത്രത്തിലുള്ളത്. രജനിസ്റ്റ് എന്ന് ട്വിറ്റർ അക്കൗണ്ടിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയിൽ നയൻതാരയാണ് നായിക.
ദർബാർ ഷൂട്ടിംഗ് ലൊക്കേഷനിൽ ഭാര്യയ്ക്കൊപ്പം രജനി
09:10 AM Oct 03, 2019 | Deepika.com