നടൻ ജയസൂര്യയുടെ മകൻ അദ്വൈക് സംവിധാനം ചെയ്യുന്ന വെബ് സീരിസിന്റെ ടൈറ്റിൽ ഗാനം ആലപിച്ച് നടൻ ദുൽഖർ സൽമാൻ. ജയസൂര്യ തന്നെയാണ് ഇതിനെക്കുറിച്ച് അറിയിച്ചത്.
ഒരു സർബത്ത് കഥ എന്ന് പേരിട്ടിരിക്കുന്ന വെബ് സീരിസാണ് അദ്വൈത് സംവിധാനം ചെയ്യുന്നത്. ഇത് ആദിയുടെ സ്വപ്നമാണെന്നും അവന്റെ ആഗ്രഹം സാധിച്ചതിന് നന്ദിയെന്നും ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു. റിക്കാർഡിങ്ങിനിടെ പകർത്തിയ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ലയ കൃഷ്ണരാജിന്റെ വരികൾക്ക് കൃഷ്ണരാജാണ് ഈണം നൽകിയിരിക്കുന്നത്.
അദ്വൈതിന്റെ ആഗ്രഹം സാധിച്ച് നൽകി ദുൽഖർ
11:06 AM Oct 02, 2019 | Deepika.com