ലവ് ആക്ഷൻ ഡ്രാമ അ​ന്പ​ത് കോ​ടി ക്ല​ബി​ൽ

10:19 AM Oct 02, 2019 | Deepika.com

നി​വി​ൻ പോ​ളി ചി​ത്രം അ​ന്പ​ത് കോ​ടി ക്ല​ബി​ൽ. ലൗ ​ആ​ക്‌ഷ​ൻ ഡ്രാ​മ​യാ​ണ് അ​ന്പ​ത് കോ​ടി ക്ല​ബി​ൽ ഇ​ടം​പി​ടി​ച്ച ഓ​ണ​ച്ചി​ത്രം.​ ലോ​ക​വ്യാ​പ​ക​മാ​യി 50 കോ​ടി രൂ​പ​യു​ടെ ബി​സി​ന​സ് ചി​ത്ര​ത്തി​ന് ന​ട​ന്നു​വെ​ന്ന വി​വ​രം നി​വി​ൻ​പോ​ളി ത​ന്നെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

നി​വി​ൻ പോ​ളി നാ​യ​ക​നാ​യ പ്രേ​മം, കാ​യം​കു​ളം കൊ​ച്ചു​ണ്ണി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളും ഇ​തി​ന് മു​ന്പ് 50 കോ​ടി ക്ല​ബി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര​യാ​യി​രു​ന്നു നാ​യി​ക.

അജു വർഗീസ്, മല്ലിക സുകുമാരൻ, വിനീത് ശ്രീനിവാസൻ, ദുർഗ കൃഷ്ണ, ധന്യ ബാലകൃഷ്ണ, രൺജി പണിക്കർ തുടങ്ങിയവാരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വൈശാഖ് സുബ്രഹ്മണ്യം, അജു വർഗീസ് എന്നിവരാണ് സിനിമ നിർമിച്ചത്.