മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ഷൈലോക്കിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കലാഭവൻ ഷാജോണ്‍. ഒരു അഭിമുഖത്തിനിടെ ഷാജോണ്‍ തന്നെയാണ് ഇത് വെളിപ്പെടുത്തിയത്.
"ഞാൻ ഇപ്പോൾ ചെയ്യുന്നത് മമ്മുക്ക നായകനാകുന്ന ഷൈലോക്കാണ്. ഒരു കട്ട നെഗറ്റീവ് റോളാണ് എനിക്ക് അതിലുള്ളത്. വളരെ സ്ട്രോങ്ങായ ക്യാരക്ടറാണത്. അതിന്റെ തിരക്കഥാകൃത്തുക്കൾ പറഞ്ഞ കാര്യം കേട്ടപ്പോഴാണ് എനിക്ക് വളരെ സന്തോഷം തോന്നിയത്. ഈ കഥാപാത്രത്തിനായി നാലഞ്ച് പേരുകൾ പറഞ്ഞിട്ടും മമ്മുക്ക സമ്മതിച്ചില്ല. ചേട്ടന്റെ പേര് പറഞ്ഞപ്പോൾ അവൻ ഓക്കെയാണെന്നാണ് മമ്മുക്ക പറഞ്ഞത്'. കലാഭവൻ ഷാജോണ്‍ പറഞ്ഞു.
രാജാധിരാജ, മാസ്റ്റർപാസ് എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയാണ് ഷൈലോക്ക്. മീനയാണ് സിനിമയിലെ നായിക. ഗുഡ്വിൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജാണ് സിനിമ നിർമിക്കുന്നത്.
ഷൈലോക്കിൽ എനിക്ക് കട്ട നെഗറ്റീവ് റോൾ: കലാഭവൻ ഷാജോണ്‍
09:37 AM Oct 02, 2019 | Deepika.com