വിജയ്-ലോകേഷ് കനകരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയിൽ മലയാളത്തിൽ നിന്നും ആന്റണി വർഗീസും. താരം തന്നെയാണ് ഇതിനെക്കുറിച്ച് ഫേസ്ബുക്കിലൂടെ അറിയിച്ചത്. സിനിമയിൽ വിജയ് സേതുപതിയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സിനിമയ്ക്ക് താൽക്കാലികമായി ദളപതി 64 എന്നാണ് പേരിട്ടിരിക്കുന്നത്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ബിഗിലാണ് റിലീസിനൊരുങ്ങുന്ന വിജയ് ചിത്രം. ഒരു വനിത ഫുട്ബോൾ കോച്ചിന്റെ കഥാപാത്രത്തെ സിനിമയിൽ വിജയ് അവതരിപ്പിക്കുന്നു. നയൻതാരയാണ് സിനിമയിലെ നായിക.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ജല്ലിക്കെട്ടാണ് റിലീസിനൊരുങ്ങുന്ന ആന്റണി വർഗീസ് ചിത്രം.
ദളപതി 64ൽ വിജയ്ക്കൊപ്പം ആന്റണി വർഗീസ്
08:44 AM Oct 02, 2019 | Deepika.com