മോഹൻലാൽ നായകനാകുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം 2020 മാർച്ച് 19ന് തീയറ്ററുകളിലെത്തും. പ്രിയദർശനാണ് സിനിമ സംവിധാനം ചെയ്യുന്നത്.
പ്രഭു, അർജുൻ, സുനിൽ ഷെട്ടി, സിദ്ധിഖ്, മധു, മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്. കോൺഫിഡന്റ് ഗ്രൂപ്പ്, മൂൺഷോട്ട് എന്റർടെയ്ൻമെന്റ്, ആശിർവാദ് സിനിമാസ് എന്നീ ബാനറുകളിൽ ഡോ. സി.ജെ. റോയി, സന്തോഷ് ടി. കുരുവിള, ആന്റണി പെരുമ്പാവൂർ എന്നിവരാണ് സിനിമ നിർമിക്കുന്നത്.
മരയ്ക്കാർ അറബിക്കടലിന്റെ സിംഹം; റിലീസ് തീയതി പ്രഖ്യാപിച്ചു
02:47 PM Oct 01, 2019 | Deepika.com