തെലുങ്ക് ചിത്രം റൊമാന്റിക്ക് വിവാദത്തിൽ. അനിൽ പൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററാണ് വിവാദത്തിന് തിരികൊളുത്തിയത്. അർദ്ധനഗ്നയായ നായിക ക്രിതിക ശർമ നായകനായ ആകാശ് പൂരിയെ ആലിംഗനം ചെയ്യുന്നതാണ് പോസ്റ്ററിലുള്ളത്.
ഈ പോസ്റ്റർ സംവിധായകൻ രാംഗോപാൽ വർമ പങ്കുവച്ചതിനെ തുടർന്നാണ് വിമർശനവുമായി നിരവധിയാളുകൾ രംഗത്തെത്തിയത്. പുരി ജഗന്നാഥ്, നടി ചാർമി കൗർ എന്നിവരാണ് സിനിമ നിർമിക്കുന്നത്.
റൊമാന്റിക്കിന്റെ പോസ്റ്റർ വിവാദത്തിൽ
11:58 AM Oct 01, 2019 | Deepika.com