+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​യ്പമം​ഗ​ലം നി​യോ​ജ​ക​ മ​ണ്ഡ​ല​ം സ​ന്പൂ​ർ​ണ വൈ​ദ്യു​തീകരണ പ്ര​ഖ്യാ​പ​നം ഇ​ന്ന്

കയ്പമം​ഗ​ലം: ക​യ്പമം​ഗ​ലം നി​യോ​ജ​ക​ മ​ണ്ഡ​ല​ത്തി​ന്‍റെ സ​ന്പൂ​ർ​ണ വൈ​ദ്യു​തീകരണ പ്ര​ഖ്യാ​പ​നം ഇ​ന്ന് രാ​വി​ലെ പത്തിന് വ്യ​വ​സാ​യ ​മ​ന്ത്രി എ.​സി.​ മൊ​യ്തീ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്ന് ഇ.​ടി.​ ടൈ​സ​ണ്‍
ക​യ്പമം​ഗ​ലം നി​യോ​ജ​ക​ മ​ണ്ഡ​ല​ം  സ​ന്പൂ​ർ​ണ വൈ​ദ്യു​തീകരണ പ്ര​ഖ്യാ​പ​നം ഇ​ന്ന്
കയ്പമം​ഗ​ലം: ക​യ്പമം​ഗ​ലം നി​യോ​ജ​ക​ മ​ണ്ഡ​ല​ത്തി​ന്‍റെ സ​ന്പൂ​ർ​ണ വൈ​ദ്യു​തീകരണ പ്ര​ഖ്യാ​പ​നം ഇ​ന്ന് രാ​വി​ലെ പത്തിന് വ്യ​വ​സാ​യ ​മ​ന്ത്രി എ.​സി.​ മൊ​യ്തീ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്ന് ഇ.​ടി.​ ടൈ​സ​ണ്‍​മാ​സ്റ്റ​ർ എംഎ​ൽഎ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
എ​റി​യാ​ട്, എ​ട​വി​ല​ങ്ങ്, എ​ട​ത്തി​രു​ത്തി, എ​സ്എ​ൻപു​രം, ക​യ്പമം​ഗ​ലം, പെ​രി​ഞ്ഞ​നം, മ​തി​ല​കം എ​ന്നീ എ​ഴ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പെ​ടു​ന്ന ക​യ്പമം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളും വൈ​ദ്യു​തീ​ക​രി​ച്ചാ​ണ് സ​ന്പൂ​ർ​ണ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​ത്.​ ഈ പ​ദ്ധ​തി​ക്കാ​യി 41 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റാ​ണ് ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.
3292 മീ​റ്റ​ർ എ​ൽ.​ടി.​ ലൈ​നു​ക​ളും ,അ​നു​ബ​ന്ധ​സാ​മ​ഗ്രി​ക​ളും ഉ​പ​യോ​ഗി​ച്ച് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 373 (എ​റി​യാ​ട് - 56 , എ​ട​വി​ല​ങ്ങ് -58, എ​ട​ത്തി​രു​ത്തി -71, എ​സ്എ​ൻ പു​രം-77, ക​യ്പമം​ഗ​ലം - 40, പെ​രി​ഞ്ഞ​നം - 33, മ​തി​ല​കം- 38) ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​കി​യി​ട്ടു​ണ്ടെന്നും ​ഇ​തി​നു​വേ​ണ്ടി എം​എ​ൽഎ ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ട ിൽ ​നി​ന്നും 20 ല​ക്ഷം രൂ​പ​യും ബാ​ക്കി 21 ല​ക്ഷം രൂ​പ കെഎ​സ്ഇബി യു​ടെ ത​ന​തുഫ​ണ്ടിൽനി​ന്നുമാണ് ചെ​ല​വ​ഴി​ച്ചിട്ടുള്ളത്.
കൂടാ​തെ, സാ​ന്പ​ത്തി​കശേ​ഷി ഇ​ല്ലാ​തി​രു​ന്ന
അ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് വ​യ​റിം​ഗ് ന​ട​ത്തു​ന്ന​ത് ഉ​ൾ​പെ​ടെ​യു​ള്ള വൈ​ദ്യു​തീ​ക​ര​ണ പ്ര​വ​ത്ത​ന​ങ്ങ​ൾ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ,വ​യ​ർ​മെ​ൻ അ​സോ​സി​യേ​ഷ​ൻ, വ്യ​ക്തി​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, കെഎ​സ്ഇബി ജീ​വ​ന​ക്കാ​ർ, ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ, ഓ​ഫീ​സ​ർ​മാ​രു​ടെ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ കി​ട്ടി​യി​ട്ടു​ണ്ടെന്നും ​എം
എൽഎ പ​റ​ഞ്ഞു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​ അ​ബീ​ദ​ലി, പെ​രി​ഞ്ഞ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​ സ​ച്ചി​ത്ത്, കൊ​ടു​ങ്ങ​ല്ലൂ​ർ ഇ​ല​ക്ട്രി​ക്ക​ൽ ഡി​വി​ഷ​ൻ എ​ക്സി​ക്യൂട്ടീ​വ് എ​ൻജിനീ​യ​ർ റോ​ബി ജോ​ർ​ജ്, അ​സി.​ എ​ൻജിനീ​യ​ർ സ​ജ​യ​ൻ, അ​സി.​ എ​ക്സി​ക്യു​ട്ടീ​വ് എ​ൻജിനീ​യ​ർ സു​ധ​ർ​മൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
മീ​ന​ത്തി​രു​വോ​ണ പൊ​ങ്കാ​ല
ക​ല്ലേ​റ്റുങ്ക​ര: താ​ഴേ​ക്കാ​ട് നാ​റാ​ണ​ത്ത് മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര​ത്തി​ൽ മീ​ന​ത്തി​രു​വോ​ണ ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ങ്കാ​ല ആ​ഘോ​ഷി​ച്ചു. പ​ത്മ​നാ​ഭ​സ്വാ​മി​ക്ഷേ​ത്രം ശാ​ന്തി ഗോ​ശാ​ല വി​ഷ്ണു വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി പൊ​ങ്കാ​ല അ​ടു​പ്പി​ലേ​ക്ക് തീ ​പ​ക​ർ​ന്നു. തൃ​ശൂ​ർ റേ​ഞ്ച് ഐ​ജി​എം​ആ​ർ അ​ജി​ത്ത്കു​മാർ അ​തി​ഥി​യാ​യി. ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ജ​യ​രാ​ജ് പോ​റ്റി, ത​ന്ത്രി ഹ​രി ന​ന്പൂ​തി​രി​പ്പാ​ട് എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സി​നി​മാ താ​ര​ങ്ങ​ളാ​യ ശ​ര​ണ്യ, കൃ​ഷ്ണ​പ്രി​യ എ​ന്നി​വ​ർ പൊ​ങ്കാ​ല​യി​ൽ പ​ങ്കെ​ടു​ത്തു. ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് ദി​നേ​ഷ് കാ​മ​റ്റ​ത്തി​ലി​ൽ നേ​തൃ​ത്വം ന​ൽ​കി.