+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​രു​വാ​യൂ​ര​പ്പ​നാ​ലി​ന്‍റെ പ്ര​തി​ഷ്ഠാ​ച​ട​ങ്ങ് ന​ട​ത്തി

തി​രു​വി​ല്വാ​മ​ല: ശ്രീ​വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ക​ട​പു​ഴ​ങ്ങി​വീ​ണ ഗു​രു​വാ​യൂ​ര​പ്പ​നാ​ലി​ന്‍റെ താ​ന്ത്രി​ക​വി​ധി പ്ര​കാ​ര​മു​ള്ള പ്ര​തി​ഷ്ഠാ​ച​ട​ങ്ങ് ന​ട​ന്നു. ക്ഷേ​ത്രം ത​
ഗു​രു​വാ​യൂ​ര​പ്പ​നാ​ലി​ന്‍റെ പ്ര​തി​ഷ്ഠാ​ച​ട​ങ്ങ് ന​ട​ത്തി
തി​രു​വി​ല്വാ​മ​ല: ശ്രീ​വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ക​ട​പു​ഴ​ങ്ങി​വീ​ണ ഗു​രു​വാ​യൂ​ര​പ്പ​നാ​ലി​ന്‍റെ താ​ന്ത്രി​ക​വി​ധി പ്ര​കാ​ര​മു​ള്ള പ്ര​തി​ഷ്ഠാ​ച​ട​ങ്ങ് ന​ട​ന്നു. ക്ഷേ​ത്രം ത​ന്ത്രി വി​ഷ്ണു​ഭ​ട്ട​തി​രി​പ്പാ​ടി​ന്‍റെ​യും കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ചാ​ര്യ വ​ര​ണം, സ്ഥ​ല​ശു​ദ്ധി എ​ന്നീ ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നും പ​ത്തി​നും ഇ​ട​യ്ക്കു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ൽ പ്ര​തി​ഷ്ഠാ​ച​ട​ങ്ങ് ന​ട​ന്നു.
ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങി​ൽ ക്ഷേ​ത്രം മാ​നേ​ജ​ർ സു​നി​ൽ ക​ർ​ത്താ, മേ​ൽ​ശാ​ന്തി​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. നി​ര​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ളും ച​ട​ങ്ങ് കാ​ണാ​നെ​ത്തി​യി​രു​ന്നു. ക്ഷേ​ത്ര​മ​തി​ൽ കെ​ട്ടി​നോ​ട് ചേ​ർ​ന്ന് ദേ​വ​സ്വം ഓ​ഫീ​സി​നു സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഈ ​ആ​ൽ​മ​രം ഭ​ക്ത​ർ പ്ര​ദ​ക്ഷി​ണം​വ​ച്ച് ആ​രാ​ധി​ച്ചി​രു​ന്നു.