വരന്തരപ്പിള്ളി: ലോഡ്സ് കിന്റർ ഗാർട്ടനിലെ 145 യുകെജി വിദ്യാർഥികളുടെ 12-ാമത് ഗ്രാജുവേഷൻ സെറിമണി നടത്തി. രാവിലെ 9.30നു ലോഡ്സ് ഓഡിറ്റോറിയത്തിൽ സ്കൂൾ മാനേജർ റവ. ഫാ. ആന്റണി പറന്പൻ സിഎംഐ അധ്യക്ഷത വഹിച്ചു. കാർമൽ എച്ച്എസ്എസ് പ്രിൻസിപ്പൽ റവ. ഫാ. ജോസ് കിടങ്ങൻ സിഎംഐ പരിപാടിയുടെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. വിജു കോലങ്കണ്ണി സിഎംഐ, കെ.ജി.കോ-ഓർഡിനേറ്റർ ദീപ രഘു, അധ്യാപികമാരായ ആഷ, ജെസീന, റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.