തൃശൂർ: സുപ്രീംകോടതിവിധി അട്ടിമറിച്ച് ദേശീയ-സംസ്ഥാനപാതയോടു ചേർന്നു സ്ഥിതിചെയ്യുന്ന മദ്യവിതരണ കേന്ദ്രങ്ങൾക്ക് മൂന്നുമാസത്തക്ക് പ്രവർത്തനാനുമതി നല്കിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് തൃശൂർ അതിരൂപത മദ്യവിരുദ്ധ സമിതി സമരം ആരംഭിച്ചു.
വിവിധ സ്ഥലങ്ങളിൽ ജനകീയ സദസുകൾ സംഘടിപ്പിച്ച് നടത്തുന്ന ബോധവത്കരണ വാരാചരണ പരിപാടിയുടെ ഉദ്ഘാടനം വികാരി ജനറാൾ മോണ്‍. തോമസ് കാക്കശേരി നിർവഹിച്ചു. അതിരൂപത പ്രസിഡന്റ് എം.കെ. ബാബു അധ്യക്ഷനായി. ഡയറക്്ടർ ഫാ. ദേവസി പന്തല്ലൂക്കാരൻ, സെക്രട്ടറി റപ്പായി മേച്ചേരി, ട്രഷറർ ഫ്രാൻസിസ് തേർമഠം, ജോസ് ചെന്പിശേരി, പി.ഐ. ജോസ് എന്നിവർ സംസാരിച്ചു.
പ്രതിഷേധ വാരാചരണത്തിന്റെ സമാപനം നാളെ കരിദിനമായി ആചരിക്കും. തൃശൂർ കോർപറേഷൻ ഓഫീസിനുമുന്നിൽ നടത്തുന്ന ഉപവാസ പ്രാർഥനായജ്ഞം സഹായമെത്രാൻ മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.