ചാവക്കാട്: കനോലി കനാൽ സംരക്ഷിക്കാൻ മാസ്റ്റർ പ്ലാൻ വേണമെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഗുരുവായൂർ എംഎൽഎ വിളിച്ചുചേർത്ത കനോലി കനാൽ സംരക്ഷണ ബഹുജന സംഗമം ഒരുമനയൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.വി.അബ്ദുൾ ഖാദർ എംഎൽഎ അധ്യക്ഷനായിരുന്നു.
ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ സംഗമത്തിൽ കനാൽ സംരക്ഷണത്തിനായി തീരുമാനങ്ങളെടുത്തു. സർക്കാരും കനാലിന്റെ പരിസരത്തുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒന്നിച്ചുപ്രവർത്തിക്കും.
കായലിൽനിന്നു മാലിന്യം നീക്കാൻ നടപടി സ്വീകരിക്കും. കായലിലേക്കു മാലിന്യം ഒഴുക്കുന്നത് തടയും. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും. ചേറ്റുവ മുതൽ പൊന്നാനിവരെ കായൽ ഘോഷയാത്ര നടത്തും. കനാലിൽ സംയുക്ത പരിശോധന നടത്തും. ബഹുജനസംഗമം സംഘടിപ്പിക്കും. ഒരുമനയൂർ, വെളിയക്കോട് ചീപ്പുകൾ നവീകരിച്ച് കനാലിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയും.
ഒരുമനയൂർ ലോക്ക് നവീകരണം കരാർ ആയി വെളിയംക്കോട് ചീപ്പ് നവീകരിക്കാൻ 20 കോടി രൂപ സർക്കാർ അനുവദിച്ചതായി സ്പീക്കർ അറിയിച്ചു.
ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായി കെ.ജെ.ചാക്കോ, ഉമ്മർ മുക്കണ്ടത്ത്, പി.എം.മുജീബ്, പ്രഫ. പി.ശാന്തകുമാരി, എൻ.കെ.അക്ബർ, ആർ.പി.ബഷീർ, എ.ഡി.ധനൂപ്, ആറ്റക്കോയ തങ്ങൾ, പി.കെ.അബൂബക്കർ ഹാജി, പി.മുഹമ്മദ് ബഷീർ, പി.കെ.സെയ്താലിക്കുട്ടി, എം.കൃഷ്ണദാസ്, ഷംസുദീൻ എന്നിവർ പ്രസംഗിച്ചു.