+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ഹ​പാ​ഠി​ക​ള്‍ കൈ​കോ​ര്‍​ത്തു, സ​ഹോ​ദ​രി​മാ​ര്‍​ക്കു വീ​ടൊ​രു​ങ്ങി

കാ​ഞ്ഞൂ​ര്‍: വി​ദ്യാ​ല​യ​ത്തി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്കു കാ​രു​ണ്യ​ത്തി​ന്‍റെ പു​ണ്യം പ​ക​ര്‍​ന്നു കാ​ഞ്ഞൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ണ്‍​വെ​ന്‍റ് ഗേ​ള്‍​സ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ന
സ​ഹ​പാ​ഠി​ക​ള്‍ കൈ​കോ​ര്‍​ത്തു,  സ​ഹോ​ദ​രി​മാ​ര്‍​ക്കു വീ​ടൊ​രു​ങ്ങി
കാ​ഞ്ഞൂ​ര്‍: വി​ദ്യാ​ല​യ​ത്തി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്കു കാ​രു​ണ്യ​ത്തി​ന്‍റെ പു​ണ്യം പ​ക​ര്‍​ന്നു കാ​ഞ്ഞൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ണ്‍​വെ​ന്‍റ് ഗേ​ള്‍​സ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ളും അ​ധ്യാ​പ​ക​രും. വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ സ​ഹ​പാ​ഠി​ക​ളാ​യ സ​ഹോ​ദ​രി​മാ​ർ​ക്കു യാ​ഥാ​ർ​ഥ്യ​മാ​യ​ത് വീ​ടെ​ന്ന സ്വ​പ്നം. സ്കൂ​ളി​ലെ പ​ത്ത്, എ​ട്ട്, ആ​റ് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ളും സ​ഹോ​ദ​രി​മാ​രു​മാ​യ ആ​ന്‍​സി, അ​ലി​ഷ, ആ​ന്‍​മേ​രി എ​ന്നി​വ​ര്‍​ക്കാ​ണു സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്നു വീ​ടൊ​രു​ക്കി​യ​ത്.
പി​താ​വ് ടോ​മി​യു​ടെ രോ​ഗ​വും ദാ​രി​ദ്ര്യ​വും ത​ള​ര്‍​ത്തി​യ ഇ​വ​രു​ടെ കു​ടും​ബം മ​ഞ്ഞ​പ്പെ​ട്ടി​യി​ല്‍ വാ​ട​ക​വീ​ട്ടി​ലാ​ണു താ​മ​സി​ച്ചി​രു​ന്ന​ത്. കു​ടും​ബ​ത്തി​ന്‍റെ സ്ഥി​തി​യ​റി​ഞ്ഞ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ആ​ന്‍​സി​നി​യും അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വീ​ടു നി​ര്‍​മി​ച്ചു ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് സാ​ജു ക​ല്ല​റ​യ്ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​എ​യും ഏ​താ​നും സു​മ​ന​സു​ക​ളും സം​രം​ഭ​വു​മാ​യി കൈ​കോ​ര്‍​ത്ത​തോ​ടെ ആ​റു മാ​സം കൊ​ണ്ടു മ​നോ​ഹ​ര​മാ​യ വീ​ട് യാ​ഥാ​ർ​ഥ്യ​മാ​യി. ശ്രീ​മൂ​ല​ന​ഗ​ര​ത്തു നി​ര്‍​മി​ച്ചു ന​ല്‍​കി​യ വീ​ടി​ന്‍റെ ആ​ശീ​ര്‍​വാ​ദം രാ​ജ​ഗി​രി പ​ള്ളി വി​കാ​രി ഫാ. ​ദേ​വ​സി മാ​ണി​ക്ക​ത്താ​ന്‍ നി​ര്‍​വ​ഹി​ച്ചു.