മലയാറ്റൂർ: മഞ്ഞപ്ര ഫൊറോന സബ്സോണ് പ്രാർഥനാ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടുവട്ടം സെന്റ് ആന്റണീസ് പള്ളിയിൽനിന്ന് അമലാപുരം സെന്റ് ജോസഫ്സ് പള്ളിയിലേക്കു കാൽനട പ്രാർഥനായജ്ഞം നടത്തി. കുരിശിന്റെ വഴി, ജപമാല, കരുണ കൊന്ത എന്നിവ പ്രാർഥനായജ്ഞത്തിന്റെ ഭാഗമായി നടത്തി. തടവിലാക്കപ്പെട്ട ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കുക, ലഹരി പദാർഥങ്ങൾ നിരോധിക്കുക, സന്പൂർണ മദ്യനിരോധനം നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണു പ്രാർഥനായജ്ഞം നടത്തിയത്.
കാൽനട യാത്രയിൽ മദ്യത്തിന്റെ ദോഷങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകളേന്തിയിരുന്നു. മഞ്ഞപ്ര ഫൊറോന വികാരി ഫാ. ജോബ് കൂട്ടുങ്കൽ, നടുവട്ടം പള്ളി വികാരി ഫാ. ജോർജ് പുത്തൻപുര, ആനിമേറ്റർ ഫാ. തരിയൻ ഞാളിയൻ, മഞ്ഞപ്ര ഫൊറോന സഹവികാരിമാരായ ഫാ.ജിന്റോ പടയാട്ടിൽ, ഫാ. ലിജോ വടക്കേമുറി, വർഗീസ് അന്പാടൻ, പൗലോസ് കീഴ്ത്തറ, അവരാച്ചൻ കരിങ്ങേൻ, ജോസ് മംഗലത്താൻ, വർഗീസ് വടക്കുംഞ്ചേരി, ജോസഫ് ആലുക്ക, ആന്റു മുണ്ടാടൻ, ജോയി ചുള്ളി, ഷൈബി പാപ്പച്ചൻ, ജീന മംഗലി, ജെസി അഗസ്റ്റിൻ, സിസിലി ചാക്കോ, ഡേവീസ് കോട്ടയ്ക്ക, മേരി പൗലോസ്, ജോസഫ് എടപ്പുളവൻ, ലില്ലി ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.