ആലങ്ങാട് : പറവൂർ മാഞ്ഞാലി ശ്രീനാരായണഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി സംഘടിപ്പിച്ചിരിക്കുന്ന ദേശീയതല ടെക്നോ കൾച്ചറൽ ഫെസ്റ്റ് "ആഗ്രേയ 2017' ഇന്നും നാളെയും നടക്കും. വിവിധ എൻജിനിയറിംഗ് കോളജിൽനിന്നുള്ള വിദ്യാർഥികളുടെ സാങ്കേതിക മികവ് തെളിയിക്കുന്ന സ്തൂപങ്ങൾ, കെട്ടിടങ്ങൾ, യന്ത്രസാമഗ്രികൾ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി കോളജിൽ ഒരുക്കിയിട്ടുണ്ട്.
കൂടാതെ സാംസ്കാരികപരമായ വിവിധ പരിപാടികളും രണ്ട് ദിവസങ്ങളിലായി നടക്കും. നടൻ ജയറാം ഉദ്ഘാടനം ചെയ്യും. സംവിധായകൻ മേജർ രവി വിശിഷ്ടാതിഥിയാകും. ദക്ഷിണേന്ത്യയിലെ വിവിധ കോളജുകളിൽനിന്നായി രണ്ടായിരത്തോളം വിദ്യാർഥികൾ ഫെസ്റ്റിൽ പങ്കെടുക്കുമെന്ന് ചെയർമാൻ കെ.ആർ. കുസുമൻ, പ്രിൻസിപ്പൽ വി. സുരേഷ്കുമാർ, മാനേജർ എം.കെ. പ്രദീപ്കുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.