+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

നെ​ടു​മ്പാ​ശേരി: ദ​ളി​ത് യു​വാ​വി​നെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി മ​ര്‍​ദി​ച്ച് ജ​യി​ലി​ല​ട​ച്ച ചെ​ങ്ങ​മ​നാ​ട് എ​സ്ഐ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചെ​ങ്ങ​മ​നാ​ട് മ​ണ്ഡ​ലം കോ
കോൺഗ്രസ് പോലീസ് സ്റ്റേഷൻ  മാർച്ച് നടത്തി
നെ​ടു​മ്പാ​ശേരി: ദ​ളി​ത് യു​വാ​വി​നെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി മ​ര്‍​ദി​ച്ച് ജ​യി​ലി​ല​ട​ച്ച ചെ​ങ്ങ​മ​നാ​ട് എ​സ്ഐ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചെ​ങ്ങ​മ​നാ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ച് ന​ട​ത്തി.​ മാ​ര്‍​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​ന് 200 മീ​റ്റ​ര്‍ അ​ക​ലെ ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു.​ ഇ​തേ​തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. ​പ്ര​തി​ഷേ​ധ യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. ​വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ​
പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ക്കു​ക​യോ, പ​ഞ്ചാ​യ​ത്തി​ന് ക​ച്ചീ​ട്ട് ന​ല്‍​കു​ക​യോ ചെ​യ്യാ​ത്ത സ്വ​ന്തം ഭൂ​മി​യി​ല്‍ കൃ​ഷി​യാ​വ​ശ്യ​ത്തി​ന് വാ​നം താ​ഴ്ത്തി​യ ദേ​ശം കു​ന്നും​പു​റം സ്വ​ദേ​ശി മ​ഹേ​ഷ് ബാ​ലു​വെ​ന്ന യു​വാ​വി​നെ​യാ​ണ് പ​ഞ്ചാ​യ​ത്ത് വ​ക റോ​ഡി​ല്‍ നാ​ശ​ന​ഷ്ടം വ​രു​ത്തി​യെ​ന്നാ​രോ​പി​ച്ച് എ​സ്ഐ ​മ​ർദി​ച്ച​ത്. 25,000 രൂ​പ കോ​ട​തി​യി​ല്‍ കെ​ട്ടി​വെ​ച്ച ശേ​ഷ​മാ​ണ് യു​വാ​വി​ന് ജാ​മ്യം ല​ഭി​ച്ച​ത്.​
എ​സ്ഐ​ക്കെ​തിരേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. ചെ​ങ്ങ​മ​നാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​ക്ക​വ​ല​യി​ല്‍ നി​ന്നും ആ​രം​ഭി​ച്ച മാ​ര്‍​ച്ചി​ല്‍ നൂ​റ് ക​ണ​ക്കി​ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ണി​ചേ​ര്‍​ന്നു. ഗു​ണ്ട​യെ പോ​ലെ ജ​ന​ങ്ങ​ളു​ടെ മേ​ല്‍ കു​തി​ര​ക​യ​റു​ന്ന എ​സ്ഐ​ക്കെ​തിരേ ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ജി​ല്ലാ ക​മ്മി​റ്റി ഏ​റ്റെ​ടു​ത്ത് സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത ഡിസിസി പ്ര​സി​ഡ​ന്‍റ് ടി.​ജെ.​ വി​നോ​ദ് പ​റ​ഞ്ഞു.
അ​തേ സ​മ​യം റൂ​റ​ല്‍ എ​സ്പി​യു​ടെ കോ​ടി​ക​ളു​ടെ ബി​നാ​മി സ്വ​ത്ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും, അ​തി​നാ​യി ന​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ അ​ന്‍​വ​ര്‍​സാ​ദ​ത്ത് എംഎ​ല്‍​എ​യും പ​റ​ഞ്ഞു. ചെ​ങ്ങ​മ​നാ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ​പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ വി.​പി.​ജോ​ര്‍​ജ്, ല​ത്തീ​ഫ് പൂ​ഴി​ത്തു​റ, ബാ​ബു പു​ത്ത​ന​ങ്ങാ​ടി, എം.​ജെ.​ ജോ​മി, അ​ബ്ദു​ല്‍​ല​ത്തീ​ഫ്, ദി​ലീ​പ് ക​പ്ര​ശേ​രി, എ​ന്‍.​എം.​ അ​മീ​ര്‍, ആ​ന​ന്ദ് ജോ​ര്‍​ജ്, പി.​ബി.​ സു​നീ​ര്‍, പി.​വൈ.​ വ​ര്‍​ഗീ​സ്, സി.​വൈ.​ ശാ​ബോ​ര്‍, ഇ.​കെ.​ വേ​ണു​ഗോ​പാ​ല്‍, കെ.​എ​ച്ച്.​ വി​ല്‍​ഫ്ര​ഡ്, സ​ര​ള മോ​ഹ​ന​ന്‍, ശ്രീ​ദേ​വി മ​ധു, ആ​ശ ഏ​ല്യാ​സ് , രാ​ജേ​ഷ് മ​ട​ത്തി​മൂ​ല, ജെ​ര്‍​ളി ക​പ്ര​ശേ​രി, ഷ​രീ​ഫ് തു​രു​ത്ത്, എ.​എ.​ അ​ബ്ദു​റ​ഷീ​ദ്, നൗ​ഷാ​ദ് പാ​റ​പ്പു​റം, കെ.​എ​ച്ച്. ​ക​ബീ​ര്‍, ശ​ശി തോ​മ​സ്, എ.​സി. ശി​വ​ന്‍, ഹു​സൈ​ന്‍ ക​ല്ല​റ​ക്ക​ല്‍, മ​ജീ​ദ് പു​റ​യാ​ര്‍, മു​ഹ​മ്മ​ദ് ഈ​ട്ടു​ങ്ങ​ല്‍, ജീ​മോ​ന്‍ ക​യ്യാ​ല തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.