അങ്കമാലി: ഓൾ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ(എകെപിഎ) അങ്കമാലി മേഖല തിരിച്ചറിയൽ കാർഡു വിതരണവും മുതിർന്ന അംഗങ്ങളെ ആദരിക്കലും റോജി എം.ജോണ് എംഎൽഎ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് ഷാജോ ആലുക്കൽ അധ്യക്ഷത വഹിച്ചു. തിരിച്ചറിയൽ കാർഡുവിതരണോദ്ഘാടനം ജില്ലാ പ്രസിഡന്റ് കെ.എസ്. അശോകും മുതിർന്ന അംഗങ്ങളെ ആദരിക്കൽ എസ്ഐ ഒ.കെ. മൊയ്തീനും നിർവഹിച്ചു.
യൂണിറ്റുതല തിരിച്ചറിയൽ കാർഡു വിതരണോദ്ഘാടനം ജില്ലാ സെക്രട്ടറി ചഞ്ചൽരാജും അംഗങ്ങളുടെ പേരു വിവരങ്ങൾ ഉൾപ്പെടുത്തിയ ഡയറക്ടറിയുടെ പ്രകാശനം സംസ്ഥാന പിആർഒ സജീർ ചെങ്ങമനാടും നിർവഹിച്ചു. പെരുന്പാവൂർ മേഖല നടപ്പാക്കുന്ന സ്നേഹവീടു പദ്ധതിയ്ക്കുള്ള അങ്കമാലി മേഖലയുടെ ധനസഹായം ചടങ്ങിൽ കൈമാറി.
ജില്ലാ ട്രഷറർ എൻ.കെ. ജോഷി, ജില്ലാ പിആർഒ ജോജോ പോൾ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാബു പുലിക്കോട്ടിൽ, ജിജോ മാത്യു, എൽഡോ ജോസഫ്, മേഖലാ സെക്രട്ടറി റിജോ തുറവൂർ,വൈസ് പ്രസിഡന്റ് എൻ.വി.കുരുവിള, ജോയിന്റ് സെക്രട്ടറി ജോസഫ് കോളാട്ടുകുടി, ട്രഷറർ ആന്റണി വീനസ്, ബിജോയ് പോൾ എന്നിവർ പ്രസംഗിച്ചു.