പൈങ്ങോട്ടൂർ: അനുദിനം വളർന്നുകൊണ്ടിരിക്കുന്ന പൈങ്ങോട്ടൂർ ടൗണിൽ ഫയർ സ്റ്റേഷൻ ആരംഭിക്കണമെന്ന് യൂത്ത് കോണ്ഗ്രസ് മണ്ഡലം കണ്വൻഷൻ ആവശ്യപ്പെട്ടു. ഇവിടെ ഫയർസ്റ്റേഷൻ ആരംഭിച്ചാൽ മുള്ളരിങ്ങാട്, ചാത്തമറ്റം, കൂവള്ളൂർ, പോത്താനിക്കാട്, ഞാറക്കാട്, വണ്ണപ്പുറം മേഖലകളിലുള്ളവർക്ക് ഏറെ പ്രയോജനം ലഭിക്കും. മണ്ഡലം പ്രസിഡന്റ് സിജോ കിഴക്കേടത്ത് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ, എ.ജെ. ജോണ്, മാണി പിട്ടാപ്പിള്ളിൽ, സായി തോമസ്, കെ.എം. ചാക്കോ, സി.ജെ. കുര്യൻ എന്നിവർ പ്രസംഗിച്ചു.