കൽപ്പറ്റ: വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ശുചിത്വമിഷൻ വിദ്യാർഥികൾക്കായി "തേങ്ങ, മാങ്ങ, ചക്ക’ ക്യാന്പുകൾ സംഘടിപ്പിക്കുന്നു.
നാണ്യവിളകളുടെ കടന്നുകയറ്റംമൂലം അന്യംനിന്നുകൊണ്ടിരിക്കുന്ന ഫലങ്ങളുടെ പ്രാധാന്യം കുട്ടികളിലെത്തിക്കാനാണ് ക്യാന്പിന് മാങ്ങ, തേങ്ങ, ചക്ക എന്ന് പേരിട്ടിരിക്കുന്നത്.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ എട്ട്, ഒന്പത് ക്ലാസുകളിലെ കുട്ടികൾക്കാണ് അവധിക്കാലത്ത് ക്യാന്പുകൾ നടത്തുന്നത്. യുപി സ്കൂൾ കുട്ടികളെയും പ്രത്യേക ബാച്ചായി ഉൾപ്പെടുത്തും.
ശുചിത്വം, മാലിന്യ സംസ്കരണം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട വിഡിയോ പ്രദർശനം, ക്വിസ് എന്നിവ ഉണ്ടാകും. ക്യാന്പ് ദിവസങ്ങളിലെ ഭക്ഷണാവശിഷ്ടങ്ങൾ കന്പോസ്റ്റ് യൂണിറ്റിൽ നിക്ഷേപിക്കും. മാലിന്യസംസ്കരണം സ്വന്തം ഉത്തരവാദിത്തമാണെന്ന ബോധമുണ്ടാക്കുന്നതിനാണിത്. ജൈവകൃഷിയെക്കുറിച്ച് കൂടുതൽ മനസിലാക്കുന്നതിന് കൃഷിഫാമുകൾ സന്ദർശിക്കാനും ജൈവവളം, ജൈവകീടനാശിനി എന്നിവയെക്കുറിച്ച് നേരിട്ട് മനസിലാക്കാനും കുട്ടികൾക്ക് അവസരമൊരുക്കും.
മാങ്ങ, തേങ്ങ, ചക്ക എന്നിവകൊണ്ടുണ്ടാക്കുന്ന വിഭവങ്ങളുടെ പ്രദർശനവും ചർച്ചകളും നടക്കും. ഏപ്രിൽ 15 മുതലാണ് ക്യാന്പ് സംഘടിപ്പിക്കുക. പങ്കെടുക്കുന്ന കുട്ടികളുടെ പട്ടിക പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തി 10നകം ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർക്ക് ലഭ്യമാക്കണം.