കൽപ്പറ്റ: അഞ്ച് വയസുവരെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്നു നൽകുന്നതിനു ഏപ്രിൽ രണ്ടിന് രാവിലെ എട്ട് മുതൽ അഞ്ച് വരെ ജില്ലയിൽ 886 ബൂത്തുകൾ പ്രവർത്തിക്കുമെന്ന് ഡിഎംഒ ഡോ. ആർ.വിവേക്കുമാർ അറിയിച്ചു.
67,133 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുന്നത്. ഇതിൽ 201 കുട്ടികൾ ഇതര സംസ്ഥാനക്കാരാണ്. പരിശീലനം ലഭിച്ച 1974 പേർ ബൂത്ത് വോളണ്ടിയർമാരായിരിക്കും. ബൂത്ത് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ 83 സൂപ്പർവൈസർമാരെ നിയോഗിച്ചിട്ടുണ്ട്. ട്രാൻസിസ്റ്റ് ബൂത്തുകളിൽ 15ഉം മൊബൈൽ ടീമിൽ 14ഉം സൂപ്പർവൈസർമാർ ഉണ്ടാകും.
രണ്ടിനു വിട്ടുപോയ കുട്ടികൾക്ക് മൂന്ന്, നാല് തീയതികളിൽ വീടുകളിലെത്തി വോളണ്ടിയർമാർ തുള്ളിമരുന്ന് നൽകും. ഇതിന്റെ മേൽനോട്ടത്തിനു 88 പേരുണ്ടാകും.
ജില്ലാ അതിർത്തികളിലും ബസ്സ്റ്റാൻഡുകളിലും തുടർച്ചയായി മൂന്നു ദിവസം രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ ബൂത്തുകൾ പ്രവർത്തിക്കും. തെരഞ്ഞെടുത്ത 35 കേന്ദ്രങ്ങളിലായി 280 വോളണ്ടിയർമാരെ വിന്യസിക്കും.
ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ എട്ടിന് മാനന്തവാടി ബസ്സ്റ്റാൻഡിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി നിർവഹിക്കും. മുനിസിപ്പൽ ചെയർമാൻ വി.ആർ. പ്രവിജ് അധ്യക്ഷത വഹിക്കും. ആരോഗ്യവകുപ്പ് സംസ്ഥാന നിരീക്ഷക ഡോ. സിന്ധുകല പ്രഭാഷണം നടത്തും.
വാർത്താസമ്മേളനത്തിൽ ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. വി.ജിതേഷ്, ആരോഗ്യകേരളം ഡിപിഎം ഡോ.ബി. അഭിലാഷ്, ജൂണിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.പി. ദീനീഷ്, ജില്ലാ മാസ് മീഡിയ ഓഫീസർ ഇൻ ചാർജ് ബേബി നാപ്പള്ളി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ടെക്നിക്കൽ അസിസ്റ്റന്റ് സി.സി. ബാലൻ എന്നിവരും പങ്കെടുത്തു.