കൽപ്പറ്റ: പൊതു കിണറ്റിൽ മാലിന്യം നിറഞ്ഞതോടെ കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ഓണിവയൽ ഫ്ളാറ്റിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾ കുടിവെള്ളമില്ലാതെ ദുരിതത്തിൽ.
പണിയ വിഭാഗത്തിൽപ്പെട്ട 17 കുടുംബങ്ങൾ താമസിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ആദിവാസി ഫ്ളറ്റാണിത്. ഫ്ളാറ്റ് നിർമ്മിച്ച സമയത്ത് മുഴുവൻ കുടുംബങ്ങൾക്കും വെള്ളം എത്തിക്കുന്നതിന് ഫ്ളാറ്റിന് സമീപം കിണർ നിർമ്മിക്കുകയും വെള്ളത്തിന്റെ കണക്ഷൻ നൽകുകയും ചെയ്തിരുന്നു. എന്നാൽ ദിവസങ്ങൾക്കകം കിണർ ഉപയോഗ ശൂന്യമായി.
ഇതോടെ പതിനേഴ് കുടുംബങ്ങൾക്ക് നഗരസഭയുടെ ഒരു പൈപ്പ് മാത്രമായി ആശ്രയം. ഈ പൈപ്പ് പകുതി പൊട്ടിയതിനാൽ വെള്ളം പാഴാവുകയാണ്. ഇതിൽ നിന്നാണ് കുടിക്കാനും അലക്കാനും കുളിക്കാനുമുള്ള വെള്ളം കുടങ്ങളിൽ ശേഖരിച്ച് തലച്ചുമടായി ഫ്ളാറ്റിൽ എത്തിക്കേണ്ടത്. ഇടയ്ക്ക് കുടിവെള്ളം മുടങ്ങുന്നതോടെ ദുരിതം ഇരട്ടിയാകും.
രണ്ടു നിലയിലായി സ്ഥിതി ചെയ്യുന്ന ഫ്ളാറ്റിൽ 17 കുടുംബങ്ങൾക്ക് മാത്രമാണ് താമസ സൗകര്യമുള്ളത്.
ഹാൾ, അടുക്കള, ടോയ്ലറ്റ് തുടങ്ങിയ സംവിധാനങ്ങളുണ്ടെങ്കിലും ഒരു കുടുംബത്തിന് ഒരു കിടപ്പു മുറിമാത്രമാണുള്ളത്. മാലിന്യ സംസ്കരണത്തിന് സംവിധാനം ഇല്ലാത്തതും ദുരിതമാകുന്നു.
മഴക്കാലത്ത് കുടിലുകളിൽ വെള്ളംകയറുന്ന സാഹചര്യത്തിലാണ് ഓണിവയലിലെ കുടിലുകൾ പൊളിച്ചു മാറ്റി രണ്ടു നിലകളിലായി ഫ്്ളാറ്റ് നിർമ്മിച്ചത്.