കൽപ്പറ്റ: റേഷൻ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് കാർഡുടമകൾ ഏപ്രിൽ ഏഴിന് മുൻപായി ആധാർ വിവരങ്ങൾ ബന്ധപ്പെട്ട റേഷൻ കടകളിൽ നൽകണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
മുൻഗണനാ സബ്സിഡി വിഭാഗത്തിലുള്ളവർക്ക് അംഗങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ റേഷൻ അനുവദിക്കുന്നതുകൊണ്ട് ഈ വിഭാഗത്തിലുള്ള മുഴുവൻ അംഗങ്ങളുടേയും ആധാർ വിവരം നൽകണം. ആധാർ വിവരം ഇതുവരെ നൽകാത്തവരുടെ വിശദാംശങ്ങൾ റേഷൻ കടകളിൽ ലഭിക്കും.