കൽപ്പറ്റ: വയനാടിന്റെ പ്രകൃതി സംരക്ഷണവും കെട്ടിട നിർമാണവും എന്ന വിഷയത്തിൽ ലെൻസ്ഫെഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രവിലെ 10 മുതൽ കൽപ്പറ്റ അഫാസ് ഓഡിറ്റോറിയത്തിൽ സംവാദം നടത്തും.
ദുരന്ത നിവാരണ അഥോറിറ്റി പുറത്തിറക്കിയ കെട്ടിട നിർമാണ നിയന്ത്രണ ഉത്തരവിലെ കെട്ടിടങ്ങളുടെ ഉയരത്തിന്റെ കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ വ്യത്യസ്ത വ്യാഖ്യാനങ്ങളാണ് നൽകുന്നത്. അതുകൊണ്ട് പല കെട്ടിടങ്ങളുടെയും പ്ലാനിന് അനുമതി നിഷേധിക്കപ്പെടുകയാണ്. ഇതിൽ വ്യക്തത വരുത്തുന്നതിനായാണ് സംവാദം സംഘടിപ്പിക്കുന്നത്.
സി.കെ. ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ ജാഫർ സേട്ട്, എം. രവീന്ദ്രൻ, ഇബ്രാഹിം പുനത്തിൽ, അഷ്റഫ് പൈക്കാടൻ എന്നിവർ അറിയിച്ചു.