തരിയോട്: മഞ്ഞുറ അധികാരിപ്പടിയിൽ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു. ഒരാഴ്ച മുന്പാണ് പൈപ്പ് പൊട്ടിയത്. വിവരം ശ്രദ്ധയിൽപ്പെടുത്തിയിട്ടും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. അധികാരിപ്പടിയിൽ നിരവധി കുടുംബങ്ങളാണ് ഗാർഹിക ആവശ്യത്തിനു പൈപ്പുവെള്ളത്തെ ആശ്രയിക്കുന്നത്.