പൊഴുതന: ആറാംമൈൽ ടൗണിന് സമീപം തോടിനു കുറുകെയുള്ള പാലം അപകടഭീഷണിയിൽ. പൊഴുതന - പടിഞ്ഞാറത്തറ റൂട്ടിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിപ്പെടാൻ ആശ്രയിക്കുന്ന പാലമാണ് അപകടക്കെണിയായി മാറിയിരിക്കുന്നത്.
വർഷങ്ങൾക്കു മുന്പ് നിർമിച്ച കോൺക്രീറ്റ് പാലത്തിന്റെ കൽക്കെട്ടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. കുടിവെള്ള പദ്ധതിയുടെ പൈപ്പ് കടന്നുപോകുന്നത് പാലത്തിന്റെ അടിയിലൂടെയാണ്. പൈപ്പിന് തകരാർ സംഭവിക്കുന്നതാണ് പാലം അപകട നിലയിലാകാൻ കാരണം. പാലത്തിന് ഇരുവശങ്ങളിലും അപായ സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടങ്കിലും അറ്റകുറ്റപ്പണി നടത്താൻ തയ്യാറായിട്ടില്ല.