തിരൂർ: ചേന്നര വിവിയുപി സ്കൂളിന്റെ ശതാബ്ദിയാഘോഷ വിളംബരവും യാത്രയയപ്പ് സമ്മേളനവും ഇന്നു നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് തുടക്കമിടുന്നത്. വിനോദ് ആലത്തിയൂരിന്റെ ചിത്രപ്രദർശനത്തോടെയാണ് പരിപാടികൾ ആരംഭിക്കുക. രാവിലെ 9.30ന് തിരൂർ ആർഡിഒ ടി.വി സുഭാഷ് ഉദ്ഘാടനം ചെയ്യും.
മലയാളം സർവകലാശാല വൈസ്ചാൻസലർ കെ. ജയകുമാർ ശതാബ്ദി വിളംബരം നിർവഹിക്കും. സർവീസിൽ നിന്നു വിരമിക്കുന്ന പ്രധാനാധ്യാപകൻ ജോർജ് ജോർജ്, അധ്യാപകരായ ഡെയ്സി അഗസ്റ്റിൻ, പി.കെ. ശിവദാസ് എന്നിവർക്ക് യാത്രയയപ്പ് നൽകും. വാർത്താസമ്മേളനത്തിൽ ജനറൽ കണ്‍വീനറും പ്രധാനാധ്യാപകനുമായ ജോർജ് ജോർജ്, പൂർവ വിദ്യാർഥി സംഘടനാ പ്രസിഡന്റ് കെ. സൈതാലിക്കുട്ടി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജമാൽ ചേന്നര, കണ്‍വീനർ കെ.ജി ബെന്നി, പ്രചാരണ സമിതി ചെയർമാൻ സലീം കെ. ബാലൻ, കണ്‍വീനർ എൻ. നജ്മുദീൻ, എന്നിവർ പങ്കെടുത്തു.