+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ൽ​ചെ​യ​റി​ൽ ഇ​രു​ന്നു നി​ർ​മി​ച്ച ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ

കൊ​ണ്ടോ​ട്ടി:​ ശ​രീ​രം ത​ള​ന്നു വീ​ൽ​ചെ​യ​റി​ൽ ക​ഴി​യു​ന്പോ​ഴും ത​ള​രാ​ത്ത നി​ശ്ച​യ ദാ​ർ​ഢ്യ​ത്തോ​ടെ ജീ​വി​ക്കാ​നാ​യി അ​വ​രൊ​രു​ക്കി​യ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ. കൊ​ണ്ടോ​ട്ടി, തു​
വീ​ൽ​ചെ​യ​റി​ൽ ഇ​രു​ന്നു നി​ർ​മി​ച്ച  ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ
കൊ​ണ്ടോ​ട്ടി:​ ശ​രീ​രം ത​ള​ന്നു വീ​ൽ​ചെ​യ​റി​ൽ ക​ഴി​യു​ന്പോ​ഴും ത​ള​രാ​ത്ത നി​ശ്ച​യ ദാ​ർ​ഢ്യ​ത്തോ​ടെ ജീ​വി​ക്കാ​നാ​യി അ​വ​രൊ​രു​ക്കി​യ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ. കൊ​ണ്ടോ​ട്ടി, തു​റ​ക്ക​ൽ, പ​ന​യം​പ​റ​ന്പി​ലെ ബി​സ്മി പാ​ലി​യേ​റ്റീ​വ് കെ​യ​ർ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ആ​ൻ​ഡ് ഇ​ന്നോ​വേ​ഷ​ൻ സെ​ന്‍റ​റി​ലെ ശ​രീ​രം ത​ള​ർ​ന്ന​വ​ർ നി​ർ​മി​ച്ച വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഒ​റ്റ​യ​ടി​ക്ക് വി​റ്റ​ഴി​ഞ്ഞ​ത്.
വാ​ഷിം​ഗ് പൗ​ഡ​ർ, ഫ്ളോ​ർ​ക്ലീ​ന​ർ, ഫിനോ​ൾ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഇ​വ​ർ സ്വ​യം നി​ർ​മി​ച്ച​ത്. പ്രൈ​സ് എ​ന്ന പേ​രി​ൽ ഇ​റ​ക്കി​യ ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​നി മു​ത​ൽ സെ​ന്‍റ​റി​നോ​ടു ചേ​ർ​ന്നു​ള്ള ഷ​ട്ട​ർ റൂ​മി​ൽ വി​ൽ​പ്പ​ന​യ്ക്ക് വ​യ്ക്കാ​നാ​ണ് തീ​രു​മാ​നം. സെ​ന്‍റ​റി​ൽ ന​ട​ന്ന ഭി​ന്ന​ശേ​ഷി സം​ഗ​മ​ത്തി​ൽ വി​പ്പ​ണ​നോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സ​റീ​ന ഹ​സീ​ബ് നി​ർ​വ​ഹി​ച്ചു. വിൽപനയിൽ നി​ന്നു​ള്ള വ​രു​മാ​നം ഇ​വ​രു​ടെ ക്ഷേ​മ​ത്തി​നു വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ബി​സ്മി സെ​ക്ര​ട്ട​റി മ​ച്ചി​ങ്ങ​ല​ക​ത്ത് ബ​ഷീ​ർ പ​റ​ഞ്ഞു. ഡോ.​ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​ഇ​ന്പി​ച്ചി​ബാ​വ ക്ലാ​സെ​ടു​ത്തു. ഡോ.​ഷ​ഹ​ൻ​ഷാ, കെ.​അ​ബ്ദു​റ​ഹി​മാ​ൻ മാ​സ്റ്റ​ർ, മു​സ്ത​ഫ മാ​സ്റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More in Malappuram :