+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് അവതരിപ്പിച്ചു

തി​രൂ​ർ: സ​ന്പൂ​ർ​ണ ഭ​വ​ന നി​ർ​മാ​ണ​ത്തി​നും സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നും ജ​ല സം​ര​ക്ഷ​ണ​ത്തി​നും ഉൗ​ന്ന​ൽ ന​ൽ​കി​ക്കൊ​ണ്ടു​ള്ള തി​രൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 201718 വ​ർ​ഷ​ത്തെ ബ​ജ​റ്റ് വൈ​സ്പ്
തി​രൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് അവതരിപ്പിച്ചു
തി​രൂ​ർ: സ​ന്പൂ​ർ​ണ ഭ​വ​ന നി​ർ​മാ​ണ​ത്തി​നും സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നും ജ​ല സം​ര​ക്ഷ​ണ​ത്തി​നും ഉൗ​ന്ന​ൽ ന​ൽ​കി​ക്കൊ​ണ്ടു​ള്ള തി​രൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2017-18 വ​ർ​ഷ​ത്തെ ബ​ജ​റ്റ് വൈ​സ്പ്ര​സി​ഡ​ന്‍റ് പി ന​സ​റു​ള്ള അ​വ​ത​രി​പ്പി​ച്ചു. 300 വീ​ടു​ക​ൾ 200 ജ​ന​റ​ൽ വീ​ടു​ക​ളും പ്ര​ത്യേ​ക പ​ദ്ധ​തി​യി​ൽ 100 വീ​ടു​ക​ളു​മ​ട​ക്കം ആ​കെ 7 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് വ​ക​യി​രു​ത്തി​യ​ത്.
ജ​ന​റ​ൽ​വി​ഭാ​ഗ​ത്തി​ൽ ഭ​വ​ന,ഫ്ളാ​റ്റ് നി​ർ​മാ​ണ​ത്തി​നാ​യി 70 ല​ക്ഷം രൂ​പ​യും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ പ​ദ്ധ​തി​യി​ൽ ഭ​വ​ന, ഫ്ളാ​റ്റ് നി​ർ​മാ​ണ​ത്തി​നാ​യി 40 ല​ക്ഷം രൂ​പ​യും മാ​റ്റി​വ​ച്ചു. ഏ​ഴു കോ​ടി രൂ​പ​യു​ടെ ഭ​വ​ന നി​ർ​മാ​ണ​ത്തി​ന്‍റെ മു​ഴു​വ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളും സ്ത്രീ​ക​ളാ​യി​രി​ക്കും. ഇ​തു കൂ​ടാ​തെ വ​നി​ത​ക​ൾ​ക്കാ​യി 54 ല​ക്ഷം രൂ​പ​യു​ടെ പ്ര​ത്യേ​ക ഉ​പ പ​ദ്ധ​തി​യും ആവിഷ്കരിച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള ര​ണ്ടു ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ളി​ലും രോ​ഗി​ക​ളാ​യെ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്ക് സ​മാ​ശ്വാ​സം ന​ൽ​കു​ന്ന​തി​നു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന ഷീ ​സെ​ന്‍റ​ർ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു. ഇ​തി​നാ​യി 30 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. സ്ത്രീ​ക​ളാ​യ രോ​ഗി​ക​ൾ​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നും അ​മ്മ​മാ​ർ​ക്ക് മു​ല​യൂ​ട്ടു​ന്ന​തി​നും റി​ഫ്ര​ഷ്മെ​ന്‍റ് സെ​ന്‍റ​റോ​ടു കൂ​ടി​യ വി​ശ്ര​മ​കേ​ന്ദ്ര​മാ​ണി​ത്. വ​നി​ത​ക​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി വെ​ട്ടം സി​എ​ച്ച്സി​യി​ൽ ഫി​സി​യോ​തെ​റാ​പ്പി സെ​ന്‍റ​ർ സ്ഥാ​പി​ക്കും.
ഇതിന് എ​ട്ടു ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. പ​രി​ര​ക്ഷ പ​ദ്ധ​തി​ക്കാ​യി 6 ല​ക്ഷ​വും വി​ക​ലാം​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ് - 10 ല​ക്ഷം രൂ​പ, മ​ണ്ണ് ജ​ല സം​ര​ക്ഷ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി 27 ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ​യും ജ​ല​സ​മൃ​ദ്ധി (കി​ണ​ർ റീ​ചാ​ർ​ജിം​ഗ്) - 12 ല​ക്ഷം, ജ​ല​സു​ഭി​ക്ഷ (പൊ​തു​കു​ളം സം​ര​ക്ഷ​ണം 15 ല​ക്ഷം), ജീ​വ​ൻ സു​ര​ക്ഷ - മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി എ​ട്ടു ല​ക്ഷം രൂ​പ​യു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യ​വും വ​ക​യി​രു​ത്തി. കു​ടി​വെ​ള്ള​ത്തി​നു 50 ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചു. പ​ശ്ചാ​ത്ത​ല​മേ​ഖ​ല​യി​ൽ 15,40,0000 രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. മൃ​ഗ സം​ര​ക്ഷ​ണ​ത്ത​നു ഏ​ഴു ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യും മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു 1,53,1000 രൂ​പ​യും പ​ശ്ചാ​ത്ത​ല മേ​ഖ​ല​ക്ക് 15,40,0000 രൂ​പ​യും നീ​ക്കി​വ​ച്ചു. 3,4,13,250 രൂ​പ​യു​ടെ മി​ച്ച ബ​ജ​റ്റാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​വ​ത​രി​പ്പി​ച്ച​ത്.
വെ​ട്ടം പ​ഞ്ചാ​യ​ത്ത്
തി​രൂ​ർ: ഉ​ത്പാ​ദ​ന സേ​വ​ന മേ​ഖ​ല​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ടു​ള്ള 2017-18 വ​ർ​ഷ​ത്തേ​ക്കു​ള്ള വെ​ട്ടം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് പ്ര​സി​ഡ​ന്‍റ് പി​.പി. മെ​ഹ​റു​ന്നി​സ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വൈ​സ്പ്ര​സി​ഡ​ന്‍റ് പു​ന്ന​ക്ക​ൽ ച​ന്ദ്ര​ൻ അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ പൊ​തു​സ്ഥാ​പ​ന​ങ്ങ​ളി​ലും 2000 വീ​ടു​ക​ളി​ലും കി​ണ​ർ റീ​ചാ​ർ​ജിം​ഗ് വ​ഴി​യും മ​ഴ​ക്കു​ഴി​യി​ലൂ​ടെ​യും ജ​ല സം​ര​ക്ഷ​ണം ഉ​റ​പ്പു വ​രു​ത്താ​ൻ ബ​ജ​റ്റി​ൽ പ്ര​ത്യേ​കം തു​ക നീ​ക്കി വ​ച്ചു. പ​ഞ്ചാ​യ​ത്തി​ൽ സ​ന്പൂ​ർ​ണ പ്ലാ​സ്റ്റി​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തും. ആ​വ​ശ്യ​മാ​യ തു​ണി​സ​ഞ്ചി​യും പേ​പ്പ​ൽ ക​വ​റും നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ കു​ടും​ബ​ശ്രീ മു​ഖേ​ന ന​ട​പ്പാ​ക്കും. കൂ​ടാ​തെ വീ​ടു​ക​ളി​ലേ​യും സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ൾ ശു​ചീ​ക​രി​ച്ച ശേ​ഷം ശേ​ഖ​രി​ച്ച് റീ ​സൈ​ക്കി​ളിം​ഗ് പ​ദ്ധ​തി​ക​ളും ബ​ജ​റ്റി​ൽ വി​ഭാ​വ​നം ചെ​യ്തി​ട്ടു​ണ്ട്. ര​ണ്ടു കോ​ടി 45 ല​ക്ഷം രൂ​പ ഭ​വ​ന നി​ർ​മാ​ണ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും 80 ല​ക്ഷം രൂ​പ കൃ​ഷി, അ​നു​ബ​ന്ധ മേ​ഖ​ല​ക​ൾ​ക്കും 70 ല​ക്ഷം രൂ​പ കു​ടി​വെ​ള്ള പ​ദ്ധ​
തി​ക​ൾ​ക്കും വ​ക​യി​രു​ത്തി.
ആം​ഗ​ൻ​വാ​ടി​ക​ൾ മു​ഖേ​ന​യു​ള്ള പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി​ക്ക് 50 ല​ക്ഷം രൂ​പ നീ​ക്കി വ​ച്ചു. ഭൂ​മി​യു​ള്ള മു​ഴു​വ​ൻ ആം​ഗ​ൻ​വാ​ടി​ക​ൾ​ക്കും സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ർ​മി​ക്കും. റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നും ന​വീ​ക​ര​ണ​ത്തി​നു​മാ​യി 140 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. പ​ട്ടി​ക​ജാ​തി വി​ക​സ​ന​ത്തി​നാ​യി 147 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. 22,65,72,864 രൂ​പ ആ​കെ വ​ര​വും 21,47,88,000 രൂ​പ ചെ​ല​വും 1,17,84,864 രൂ​പ മി​ച്ച​വു​മു​ള്ള ബ​ജ​റ്റാ​ണ് അ​വ​തി​പ്പി​ച്ച​ത്. സെ​ക്ര​ട്ട​റി പി. ​മു​ര​ളി സ്വാ​ഗ​തം പ​റ​ഞ്ഞു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സി.​എം.​ടി ബാ​വ, ജ​സീ​ന ക​ള​രി​ക്ക​ൽ, റം​ല നെ​ല്ലാ​ഞ്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More in Malappuram :