ഇനി ഡോ. തമന്ന

04:38 PM Jul 31, 2017 | Deepika.com
തെ​ന്നി​ന്ത്യ​ൻ സു​ന്ദ​രി ത​മ​ന്ന ഭാ​ട്ടി​യ ഇ​നി മു​ത​ൽ നാ​യി​ക​ന​ടി എ​ന്ന​തി​ന് പു​റ​മെ ഡോ​ക്ട​ർ ത​മ​ന്ന എ​ന്ന പേ​രി​ലും അ​റി​യ​പ്പെ​ടും. തെ​ന്നി​ന്ത്യ​ൻ സി​നി​മ​​യ്ക്ക് ന​ടി ന​ൽ​കി​യ സം​ഭാവ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ത​മ​ന്ന​യ്ക്ക് ഡോ​ക്ട​റേ​റ്റ് ല​ഭി​ക്കു​ന്ന​ത്. ദി ​കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്രഡി​റ്റേ​ഷ​ൻ ക​മ്മി​ഷ​ൻ, എ​ൻ ജിഒ ആ​ണ് ത​മ​ന്ന​യ്ക്ക് അം​ഗീ​കാ​രം കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ത​നി​ക്ക് കി​ട്ടി​യ അം​ഗീ​കാ​ര​ത്തെക്കുറി​ച്ച് ത​മ​ന്ന ത​ന്നെ ഫേ​സ്ബു​ക്കി​ലു​ടെ​യാ​ണ് വാ​ർ​ത്ത പു​റ​ത്ത് വി​ട്ട​ത്.തെ​ലു​ങ്ക്, ത​മി​ഴ് എ​ന്നി​ങ്ങ​നെ വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി നി​ര​വ​ധി സി​നി​മ​ക​ളി​ലാ​ണ് ത​മ​ന്ന അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ബോ​ളി​വു​ഡി​ലും സാ​ന്നി​ധ്യ​മ​റി​യി​ച്ചു.

ചെ​റു​പ്പ​ത്തി​ൽ ത​ന്നെ സി​നി​മ​യി​ലെ​ത്തി​യ ത​മ​ന്ന പ​തി​മൂ​ന്നാ​മ​ത്തെ വ​യ​സി​ലാണ് ആ​ദ്യ​ത്തെ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​ത്. ത​മി​ഴി​ലാ​ണ് ത​മ​ന്ന ഏ​റെ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​മ​ന്ന താ​രം ത​ന്നെ​യാ​ണ്. ഇ​തി​ന​കം ഒ​രു കോ​ടി ര​ണ്ടു ല​ക്ഷ​ത്തി​ന് മു​ക​ളി​ലാ​ണ് ത​മ​ന്ന​​യെ ഫേ​സ്ബു​ക്കി​ൽ ഫോ​ളോ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം. ന​ടി​ക്ക് കി​ട്ടി​യി​രി​ക്കു​ന്ന പു​തി​യ അം​ഗീ​കാ​ര​ത്തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് എ​ല്ലാ​വ​രും.