മുട്ടം: പഞ്ചായത്തിലെയും മുട്ടം കൃഷിഭവനിലെയും ഈ സാന്പത്തിക വർഷത്തെ പദ്ധതികളെപ്പറ്റി അടിയന്തരമായി വിജിലൻസ് അന്വേഷിക്കണമെന്നു കേരള ജനപക്ഷം മുട്ടം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ അരിമറ്റത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വനിതാപക്ഷം ജില്ലാ കൺവീനറും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പ്രിൻസി സോയി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജനപക്ഷം ജില്ല ജോയിന്റ് കൺവീനർ ജോസ് മുഞ്ഞനാട്ട് മുഖ്യപ്രഭാഷണം നടത്തി.